HOME

ജൂണ്‍ 5 - ഹരിതദിനം

ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം

ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു
പല തൈ നടുന്നു
പല തണല്‍ നടുന്നു...





ജൂണ്‍ 1 - 30 പരിസ്ഥിതിസംരക്ഷണ മാസം


ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം -
പരിസ്ഥിതി സംരക്ഷണത്തിനായി യുവജനങ്ങള്‍ രംഗത്തിറങ്ങുക - ടി.വി.രാജേഷ്‌



പരിസ്ഥിതിയെ സംരക്ഷിയ്‌ക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ ഇത് ആവര്‍ത്തിയ്‌ക്കേണ്ട സാഹചര്യംകൂടിയാണ് നിലവിലുള്ളത്. മനുഷ്യന്റെ തെറ്റായ ഇടപെടല്‍മൂലം അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവാണ് ആഗോളതാപനത്തിന്റെ പ്രധാനകാരണം. പ്രകൃതിജന്യനീര്‍ച്ചാലുകളും മണ്ണിന്റെ ഈര്‍പ്പവും ആവാസവ്യവസ്ഥയുമെല്ലാം തകരാറിലായിരിക്കുന്നു. ചുട്ടുപൊള്ളുന്ന ഭൂമിയും അപകടത്തിലാകുന്ന മനുഷ്യജീവിതവുമാണ് നിലവിലുള്ള അവസ്ഥ. ഇവിടെ, ഭൂമിയ്ക്ക് നഷ്ടമായ ഹരിതാഭമാര്‍ന്ന പ്രതലം തിരിച്ചുകൊണ്ടുവരിക എന്നതാണ് ആഗോളതാപനം കുറയ്ക്കാനുള്ള പ്രധാനപോംവഴി. ഈ പശ്ചാത്തലത്തിലാണ് ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കുമെതിരായ സാദ്ധ്യമായ പ്രതിരോധം സംഘടിപ്പിയ്ക്കുക എന്ന ഉത്തരവാദിത്തം ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്നത്. ജനുവരി 08 മുതല്‍ 11 വരെ തിരുവനന്തപുരത്തുനടന്ന ഡിവൈഎഫ്‌ഐ പതിനൊന്നാംസംസ്ഥാനസമ്മേളനം ഇക്കാര്യങ്ങള്‍ വിലയിരുത്തുകയും പരിസ്ഥിതിസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമ്മേളനം കൈക്കൊണ്ട ഈ തീരുമാനമാണ് ലോകപരിസ്ഥിതിദിനത്തില്‍ ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ കേരളമാകെ വച്ചുപിടിപ്പിച്ചും മറ്റുപരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും യുവജനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നത്.

വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന ജനവിരുദ്ധനിലപാടുകള്‍ പരിസ്ഥിതിപ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നു. മനുഷ്യരാശിയുടെ നിലനില്പ്പിനെബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമായി കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മാറിയിട്ടും അത് പരിഹരിയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഒത്തുചേര്‍ന്ന കോപ്പണ്‍ഹേഗിലെ ഉച്ചകോടി തീരുമാനമാകാതെ അട്ടിമറിയ്ക്കപ്പെട്ടതും അമേരിക്കന്‍ നേതൃത്വത്തിലുള്ള വികസിതമുതലാളിത്തരാഷ്ട്രങ്ങള്‍ കൈക്കൊണ്ട സമീപനത്തിന്റെ ഭാഗമായിരുന്നു. അമേരിക്ക കൈക്കൊണ്ട നിലപാടുകളോട് സന്ധിചെയ്യുന്ന സമീപനമാണ് രാജ്യത്തെ യു പി എ സര്‍ക്കാരും കൈക്കൊണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഈ നിലപാട് വ്യാപകമായി അപലപിക്കപ്പെട്ടതാണ്. ലോകജനസംഖ്യയുടെ പതിനേഴുശതമാനം വരുന്ന വികസിതരാഷ്ട്രങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനതോത് 74 ശതമാണ്. ഇതില്‍ 5 ശതമാനം മാത്രം ജനസംഖ്യയുള്ള അമേരിക്ക പുറംന്തള്ളുന്നത് 29 ശതമാനം കാര്‍ബണാണ്. ഈ വസ്തുത അവഗണിച്ചുകൊണ്ടാണ് ഹരിതഗൃഹവാതകതോത് കുറയ്ക്കുന്നതില്‍ വികസിതരാഷ്ട്രങ്ങള്‍ക്കുതുല്യമായ ഉത്തരവാദിത്തം വികസ്വര-അവികസിതരാഷ്ട്രങ്ങള്‍ക്കുണ്ടെന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ വാദമുയരുന്നത്. മാനവരാശിയുടെ നിലനില്പ്പ് അപകടത്തിലാക്കുന്ന വികസിതരാഷ്ട്രങ്ങളുടെ നിരുത്തരവാദപരമായ നടപടികള്‍ തുറന്നുകാണിക്കപ്പെടേണ്ടത് പരിസ്ഥിതിപ്രവര്‍ത്തനത്തിന്റെ മുന്നുപാധിയാണ്.

പരിസ്ഥിതിയ്ക്കും പ്രകൃതിവിഭവങ്ങള്‍ക്കും നേരിടുന്ന നാശം കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുന്നു. മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ചൂഷണം, ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളുടെ വര്‍ദ്ധിച്ച തോതിലുള്ള ഉപയോഗം, പകര്‍ച്ചവ്യാധികളുടെ വ്യാപനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിപുലമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.

'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ എറ്റെടുക്കുന്ന വിപുലമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അയ്യായിരം പരിസ്ഥിതി സൗഹൃദസദസ്സുകള്‍ സംഘടിപ്പിക്കും. ജൂണ്‍ 01 മുതല്‍ 30 വരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പരിസ്ഥിതിസംരക്ഷണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുക. ഇതിനുപുറമെ എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതിസമ്മേളനങ്ങള്‍ പതിനാലുജില്ലകളിലും വിളിച്ചുചേര്‍ക്കും. ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5 ഹരിതദിനമായാണ് സംസ്ഥാനത്താകെ ഡിവൈഎഫ്‌ഐ ആചരിക്കുന്നത്. ഈ ദിനത്തില്‍ കാല്‍ലക്ഷത്തോളംവരുന്ന ഡിവൈഎഫ്‌ഐ യൂണിറ്റുകളില്‍ പത്തുവീതം വൃക്ഷതൈകള്‍ നട്ടുപിടിപ്പിയ്ക്കും. പരിസ്ഥിതിസംരക്ഷണമാസാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണക്ലാസ്സുകള്‍, പരിസ്ഥിതിസംരക്ഷണസന്ദേശയാത്രകള്‍, പരിസ്ഥിതിസംരക്ഷണത്തിന്റെ അനിവാര്യത നേരിട്ട് ബോധ്യപ്പെടുത്തുന്ന ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രദര്‍ശനം, ഫോട്ടോപ്രദര്‍ശനം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ഥവും വിപുലവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നുണ്ട്.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടി പ്രകൃതിയിലെ അസന്തുലിതാവസ്ഥ പരിഹരിയ്ക്കാന്‍ ഇടപെടുക എന്നത് വര്‍ത്തമാനകാലത്തെ അനിവാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇത് തിരിച്ചറിഞ്ഞ് ഡിവൈഎഫ്‌ഐ നേതൃത്വത്തിലേറ്റെടുക്കുന്ന പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മുഴുവനാളുകളോടും ഡിവൈഎഫ്‌ഐ സംസ്ഥാനക്കമ്മിറ്റിയ്ക്കുവേണ്ടി അഭ്യര്‍ത്ഥിയ്ക്കുന്നു.

ടി വി രാജേഷ്
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി







13 comments:

ratheesh ok madayi (Kannur) said...

അണിചേരുവിന്‍
നാളെയുടെ തലമുറയ്ക്കായ്
പ്രകൃതിയുടെ രക്ഷകനായ്
ഈ ഭൂമിയില്‍
ഒരു മരം നടുവിന്‍

പ്രസാദ് said...

ഹരിതാഭയാര്ന്ന ധരണിയിലായ് വിരിയാനായ് പുതുമുകുളങ്ങള് വരവേലകാന് നിലക്കുന്നൌ ഡിവൈ ഏഫ് ഐ

P.aneeshkumar said...

Good initiative from DYFI,Keep the spirit long-life.I would like to congrats state leaders

shine said...

best wishes & lalsalaam comrades...shinekgeorge alleppey

shine said...

best wishes comrades...shinekgeorge alleppey 9846249994

Unknown said...

ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു ..........................................

Unknown said...

ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു ..........................................

BMW said...

എല്ലാക്കാലത്തും വ്യത്യസ്ഥമായ പരിപാടികളുമായി യുവജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്ന ഡിവൈഎഫ്‌ഐ എനിക്ക് ഒരു അത്ഭുതമാണ്. ത്യാഗസന്നദ്ധരായ ലക്ഷക്കണക്കിന് യുവജനങ്ങളെ ജാതിമതഭേദമന്യേ ഒരുമിച്ച് അണിനിര്‍ത്തി മുന്നോട്ട് പോകുന്ന ഡിവൈഎഫ്‌ഐ-ക്ക് എന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു.

Anonymous said...

best wishes and red salute to all dyfi comrades ...spcly to T V Rajesh ............

Anonymous said...

മഹത്തായ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ച ഡിവൈഎഫ്‌ഐ-യെ ഹൃദയത്തോടു ചേര്‍ത്ത് അഭിനന്ദിക്കുന്നു

പാവപ്പെട്ടവൻ said...

നന്മയുടെ നെയ്ത്തിരി വെട്ടം പോലെ ദീപ്ത്തമായ സന്ദേശം.
ഒരു ജനതയുടെ നാളേക്ക്നീളുന്നനന്മ അഭിവാദ്യങ്ങള്‍

സുരേഷ് ബാബു വവ്വാക്കാവ് said...

വളരട്ടെ മരങ്ങൾ

PARISHATH OACHIRA said...

മരം ഒരു വരം

Post a Comment