ഒരു പുതു ലോകം വരട്ടെ... ഇന്ദുമേനോന്‍

ദീര്‍ഘനാളത്തെ അലച്ചിലിനും അന്യദേശത്തെ കടുത്തചൂടിനും കൊടുംതണുപ്പിനും വേപ്പിലമണക്കുന്ന ഉഷ്ണക്കാറ്റിനും പൂവാഗകളുടെ ചുവപ്പന്‍ നട്ടുച്ചകള്‍ക്കും കടലോരവക്കില്‍ ഫ്രഞ്ച് മാതൃകകളില്‍ നിര്‍മ്മിച്ച ഹോട്ടലിന്റെ മട്ടുപ്പാവിലിരുന്നുകണ്ട അസ്തമയസന്ധ്യകള്‍ക്കുംശേഷം വീട്ടില്‍ അമ്മവിരിച്ചിട്ട കഞ്ഞിപ്പശരസയുരസലുകളുള്ള കട്ടിലില്‍ എന്റെ ചെറിയ പെണ്‍കുഞ്ഞൊപ്പം ഉറങ്ങിയ ദീര്‍ഘമായ ഒരു രാത്രിയായിരുന്നു ഇന്നലെ. മയക്കം നീണ്ടുനീണ്ട് വെയില്‍വീണുപൊള്ളുന്ന ഒമ്പതരയിലേക്കും അവിടുന്ന് പത്തിലേക്കും എത്താനായുമ്പോള്‍ പാതിയുറക്കത്തില്‍ ഒരുശബ്ദം, ടക്് ടക്ക് ടക് ടക്ക്. ഒരു കാളവണ്ടിയുരുളുംപോലെയോ, ടാറിട്ടറോഡില്‍ കുളമ്പടിച്ച് ലോഹയൊച്ചയുണ്ടാക്കുന്ന നാല്ക്കാലിസഞ്ചാരംപോലെയോ ആയിരുന്നു അത്. ഉറക്കം വിട്ടുതുടങ്ങിയ നിമിഷത്തിലാണ് വലിയ ശബ്ദത്തോടെ അത് വീഴുന്ന ശബ്ദം ഞാന്‍ കേട്ടത്. ഞാന്‍ ചാടിയെഴുന്നേറ്റു. മണ്ണില്‍ നിന്നും വേരറുന്നുപോകുന്നതിന്റെ ശബ്ദം. എത്രമാത്രം വേദനാകരവും ആസ്വസ്തഭരിതവുമാണത്. ജാലകക്കാഴ്ചയില്‍ കണ്ടു മൂന്നുതെങ്ങുകള്‍ ഒരു വരിക്കപ്ലാവ്. പറമ്പില്‍ അവയുടെ ഉടല്‍പ്പശ രക്തംപോലെ കൊഴുത്തോട്ടി. അറവുകാരുടെ രാകുളികൊണ്ട് അവയുടെ ഉടല്‍ച്ചീന്ത് ശബ്ദവുംകൂടിയായപ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വന്നു. എണ്‍പതുവയസുള്ള തെങ്ങുകയറ്റക്കാരന്‍ കേളുമൂപ്പന് ചെറുപ്പത്തിലെ ഈ തെങ്ങുകളെ ഓര്‍മ്മയുണ്ട്. നീണ്ടുനീണ്ട്, ആകാശംതൊട്ട്, കായ്ക്കാതെ, ഓലകള്‍ ശുഷ്‌ക്കിച്ച് വിടരുന്ന, വാര്‍ദ്ധക്യം മണക്കുന്ന പഴയ കൊന്നത്തെങ്ങുകള്‍. മുറിച്ചില്ലെങ്കില്‍ അടുത്ത കാറ്റിന്-അച്ഛന്റെ ഭാഷയില്‍ ഒന്നാംപേജിലെ പത്രവാര്‍ത്തയിലെ സുന്ദരിക്കാറ്റ് ലൈലയില്‍-കടപുഴകുമായിരുന്നവ.

എന്തിന് പ്ലാവ് മുറിച്ചച്ഛാ....?
ഉണങ്ങിപ്പോയി ഉള്ളുണക്കം - നായരുടെ ഗംഭീരമറുപടി.
ആണോ? അല്ല, അല്ലായിരുന്നു. പ്ലാവിനരികില്‍ ചെന്നപ്പോള്‍ മുറിച്ചിട്ട തടിക്കിടയില്‍ ചെറിയ പച്ചമുഴകളുടെ തുടുപ്പ്. വര്‍ഷവളയങ്ങളില്‍ ജീവപ്പച്ചപ്പ്. വേരുകളില്‍ പുതുശിശുക്കളുടെ നിഷ്‌ക്കളങ്കത.
ദേഷ്യംപിടിച്ചാണ് ജോലിക്കുപോയത്. വല്ലാത്ത ദേഷ്യം. വരുന്നു ഒരു ഫോണ്‍. തരൂ നിങ്ങളുടെ സന്ദേശം. പരിസ്ഥിതിദിനമത്രേ. ആഹാ!! എത്ര സുന്ദരം. വയസ്സരെങ്കിലും കൂട്ടുകാരായിരുന്ന തെങ്ങുകളെ വെട്ടിവീണ് മൃതിപ്പെട്ട് കണ്ടപുലര്‍ച്ചയില്‍, അവരെ കെട്ടിപ്പിടിച്ച് വെട്ടാനനുവദിയ്ക്കാതിരിക്കേണ്ടുന്ന ഒരു ശാഠ്യത്തിന്റെ നഷ്ടത്തില്‍, മന്ദബുദ്ധിയായിരിക്കുന്ന ഞാന്‍ തന്നെ പറയണം-മരം ഒരുവരം. ഒരു തൈ പത്തുതൈ. എനിക്ക് ലജ്ജതോന്നി. എന്റെ സന്ദേശം ഒരു നുണയായിരിക്കും.
ഞാന്‍ സത്യംതൊട്ട ഒരു ഹൃദയസന്ദേശത്തെപ്പറ്റി ചിന്തിച്ചു. ചെറുപ്പത്തില്‍ (ഈ ഇരുപത്തിയൊന്‍പത് അവസാനിയ്ക്കുന്ന വലിപ്പത്തിലും) ജഡം-മൃതദേഹം കാണ്‍കെ ആരും മരിയ്ക്കാത്ത ഒരു ലോകത്തിനുവേണ്ടി വിചിത്രമായ ഒരു പ്രാര്‍ത്ഥന ഞാനുണ്ടാക്കിയിരുന്നു. മരത്തിന്റെ മരണവും ആ പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിച്ചു. എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലായിരുന്നു; പക്ഷേ മനുഷ്യര്‍ കേട്ടു. ചത്തുവീണ് മണ്ണില്‍ ചീഞ്ഞളിഞ്ഞമര്‍ന്ന് മണ്ണോ, പുഴുവോ, ചാരമോ ആകുന്ന ജീവനുകള്‍ക്കുപകരം അവന്‍ പ്ലാസ്റ്റിക്ക് നിര്‍മ്മിച്ചു. മരണമില്ലാത്തവന്‍. ചിരഞ്ജീവി- പ്ലാസ്റ്റിക്. അവന്‍ മണ്ണുള്‍പൊത്തുകളില്‍, കായലില്‍, കടലില്‍, മരവേരുകളിലെ ഇടവഴികളില്‍, കുപ്പയോരങ്ങളില്‍, ഉപേക്ഷിക്കപ്പെട്ട ഭൂപ്രദേശങ്ങളില്‍ കാലങ്ങളോളം ചിതറിക്കിടന്നു. എന്തുപറയും? അരുതെന്നോ? പറ്റില്ല... പ്ലാസ്റ്റിക് കുറച്ചുമാത്രം.
എന്തിന് പ്ലാവ് മുറിച്ചച്ഛാ....?
ഉണങ്ങിപ്പോയി ഉള്ളുണക്കം - നായരുടെ ഗംഭീരമറുപടി.
ആണോ? അല്ല, അല്ലായിരുന്നു. പ്ലാവിനരികില്‍ ചെന്നപ്പോള്‍ മുറിച്ചിട്ട തടിക്കിടയില്‍ ചെറിയ പച്ചമുഴകളുടെ തുടുപ്പ്. വര്‍ഷവളയങ്ങളില്‍ ജീവപ്പച്ചപ്പ്. വേരുകളില്‍ പുതുശിശുക്കളുടെ നിഷ്‌ക്കളങ്കത.
ദേഷ്യംപിടിച്ചാണ് ജോലിക്കുപോയത്. വല്ലാത്ത ദേഷ്യം. വരുന്നു ഒരു ഫോണ്‍. തരൂ നിങ്ങളുടെ സന്ദേശം. പരിസ്ഥിതിദിനമത്രേ. ആഹാ!! എത്ര സുന്ദരം. വയസ്സരെങ്കിലും കൂട്ടുകാരായിരുന്ന തെങ്ങുകളെ വെട്ടിവീണ് മൃതിപ്പെട്ട് കണ്ടപുലര്‍ച്ചയില്‍, അവരെ കെട്ടിപ്പിടിച്ച് വെട്ടാനനുവദിയ്ക്കാതിരിക്കേണ്ടുന്ന ഒരു ശാഠ്യത്തിന്റെ നഷ്ടത്തില്‍, മന്ദബുദ്ധിയായിരിക്കുന്ന ഞാന്‍ തന്നെ പറയണം-മരം ഒരുവരം. ഒരു തൈ പത്തുതൈ. എനിക്ക് ലജ്ജതോന്നി. എന്റെ സന്ദേശം ഒരു നുണയായിരിക്കും.
ഞാന്‍ സത്യംതൊട്ട ഒരു ഹൃദയസന്ദേശത്തെപ്പറ്റി ചിന്തിച്ചു. ചെറുപ്പത്തില്‍ (ഈ ഇരുപത്തിയൊന്‍പത് അവസാനിയ്ക്കുന്ന വലിപ്പത്തിലും) ജഡം-മൃതദേഹം കാണ്‍കെ ആരും മരിയ്ക്കാത്ത ഒരു ലോകത്തിനുവേണ്ടി വിചിത്രമായ ഒരു പ്രാര്‍ത്ഥന ഞാനുണ്ടാക്കിയിരുന്നു. മരത്തിന്റെ മരണവും ആ പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിച്ചു. എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലായിരുന്നു; പക്ഷേ മനുഷ്യര്‍ കേട്ടു. ചത്തുവീണ് മണ്ണില്‍ ചീഞ്ഞളിഞ്ഞമര്‍ന്ന് മണ്ണോ, പുഴുവോ, ചാരമോ ആകുന്ന ജീവനുകള്‍ക്കുപകരം അവന്‍ പ്ലാസ്റ്റിക്ക് നിര്‍മ്മിച്ചു. മരണമില്ലാത്തവന്‍. ചിരഞ്ജീവി- പ്ലാസ്റ്റിക്. അവന്‍ മണ്ണുള്‍പൊത്തുകളില്‍, കായലില്‍, കടലില്‍, മരവേരുകളിലെ ഇടവഴികളില്‍, കുപ്പയോരങ്ങളില്‍, ഉപേക്ഷിക്കപ്പെട്ട ഭൂപ്രദേശങ്ങളില്‍ കാലങ്ങളോളം ചിതറിക്കിടന്നു. എന്തുപറയും? അരുതെന്നോ? പറ്റില്ല... പ്ലാസ്റ്റിക് കുറച്ചുമാത്രം.
വീണ്ടുമുണ്ട് ജഡങ്ങള്‍. ഇ-ജഡങ്ങള്‍. കോടിക്കോടി മൊബൈല്‍ അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ വേസ്റ്റുകള്‍. അഹോ.... ഇ-മൃതദേഹങ്ങള്‍ ഒരിക്കലും സംസ്‌ക്കരിക്കാനാവാത്തവ. ഈശ്വരാ....എന്റെ ലോകം എത്രമലിനപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇന്നത്തെ ദിവസംമുഴുവനും ഞാന്‍ എന്റെ കണ്ണുകള്‍ തുറന്നുവെച്ചുകൊണ്ടുതന്നെനോക്കി. മലിനജലമൊഴുകുന്ന തോടുകള്‍, ഓടകള്‍, വേസ്റ്റടിഞ്ഞ കൊഴിയംപറമ്പുകള്‍, മോഡേണിലെ അഴുകമണമുള്ള ഞെളിയംപറമ്പ്, ബൈപ്പാസ് ഓരത്ത് ഉപേക്ഷിക്കപ്പെട്ട മാലിന്യക്കെട്ടുകള്‍, ജെ സി ബിയുടെ ചെന്നായ്‌വായ് കരണ്ടും മാന്തിയും തിന്നുതീര്‍ത്ത ചെമ്മണ്‍കുന്നുകള്‍.,ചെറിയൊരു വാഹനബ്ലോക്കില്‍ കേട്ട കീ...കീ....പൂ....പൂ..... ശബ്ദംപോലും നമ്മെ എത്ര മലിനപ്പെടുത്തിയിരിക്കുന്നു. അദൃശ്യകിരണംവിടുന്ന മൊബൈല്‍ ടവറുകള്‍, വളവും കീടനാശിനിയും പച്ചപൂശിയ കൃഷിപാടങ്ങള്‍, ചവറുപെറുക്കുന്നവന്റെ കൊട്ടയിലെ അണുമാലിന്യവികരണംവിട്ട് ആളെക്കൊല്ലിയായിരിക്കുന്ന തോറിയംറോഡുകള്‍.
എന്റെ ദൈവമേ.....! എന്റെ ഭൂമിയെപ്പറ്റി ഞാനിതാ ചിന്തിയ്ക്കുന്നു. എന്റെ മണ്ണിനെ, എന്റെ മാനത്തെ, എന്റെ മഴയെ, എന്റെ പുഴയെ, എന്റെ പാതയോരങ്ങളെ, എന്റെ കാറ്റുകളെ, എന്റെ പ്രപഞ്ചത്തെപ്പറ്റി ഞാനിതാ ചിന്തിക്കുന്നു. ഞാനുറപ്പിച്ചു. ഞാനിനി മീന്‍മാര്‍ക്കറ്റിലേക്കും സഞ്ചി കൊണ്ടുപോകും. ഞാനെന്റെ ഇത്തിരിപ്പറമ്പില്‍ തൈകള്‍ നടും, കോളറക്കാലത്ത് വെള്ളം നല്കിയ പൊട്ടക്കിണറോരത്ത് വൃക്ഷവൃദ്ധന്‍ വീണുമരിച്ച ഭൂമുറിവില്‍ ഞാനിനി മരങ്ങള്‍ നടും.
ഞാനിപ്പോള്‍ മറിച്ചു പ്രാര്‍ത്ഥിയ്ക്കുന്നു. എല്ലാവരും മരിക്കട്ടെ. മരിക്കുന്നവരുടെ ഒരുലോകം വരട്ടെ. ഈ മൃതദേഹങ്ങളുടേയും, പ്ലാസ്റ്റിക്കിന്റേയും സംസ്‌ക്കരിക്കപ്പെടാത്ത ഒരു നശിച്ചലോകത്തുനിന്നും മണ്ണിലഴുകുന്ന, ജലത്തിലലിയുന്ന കൃമികീടങ്ങളുടെ ദഹനരസത്തിലാളിത്തീരുന്ന മരണത്തിന്റെ, അങ്ങനെ ഒരു ജീവന്റേയും ഒരുപുതുലോകം വരട്ടെ....
നിയും പച്ചപൂശിയ കൃഷിപാടങ്ങള്‍, ചവറുപെറുക്കുന്നവന്റെ കൊട്ടയിലെ അണുമാലിന്യവികരണംവിട്ട് ആളെക്കൊല്ലിയായിരിക്കുന്ന തോറിയംറോഡുകള്‍.
എന്റെ ദൈവമേ.....! എന്റെ ഭൂമിയെപ്പറ്റി ഞാനിതാ ചിന്തിയ്ക്കുന്നു. എന്റെ മണ്ണിനെ, എന്റെ മാനത്തെ, എന്റെ മഴയെ, എന്റെ പുഴയെ, എന്റെ പാതയോരങ്ങളെ, എന്റെ കാറ്റുകളെ, എന്റെ പ്രപഞ്ചത്തെപ്പറ്റി ഞാനിതാ ചിന്തിക്കുന്നു. ഞാനുറപ്പിച്ചു. ഞാനിനി മീന്‍മാര്‍ക്കറ്റിലേക്കും സഞ്ചി കൊണ്ടുപോകും. ഞാനെന്റെ ഇത്തിരിപ്പറമ്പില്‍ തൈകള്‍ നടും, കോളറക്കാലത്ത് വെള്ളം നല്കിയ പൊട്ടക്കിണറോരത്ത് വൃക്ഷവൃദ്ധന്‍ വീണുമരിച്ച ഭൂമുറിവില്‍ ഞാനിനി മരങ്ങള്‍ നടും.
ഞാനിപ്പോള്‍ മറിച്ചു പ്രാര്‍ത്ഥിയ്ക്കുന്നു. എല്ലാവരും മരിക്കട്ടെ. മരിക്കുന്നവരുടെ ഒരുലോകം വരട്ടെ. ഈ മൃതദേഹങ്ങളുടേയും, പ്ലാസ്റ്റിക്കിന്റേയും സംസ്‌ക്കരിക്കപ്പെടാത്ത ഒരു നശിച്ചലോകത്തുനിന്നും മണ്ണിലഴുകുന്ന, ജലത്തിലലിയുന്ന കൃമികീടങ്ങളുടെ ദഹനരസത്തിലാളിത്തീരുന്ന മരണത്തിന്റെ, അങ്ങനെ ഒരു ജീവന്റേയും ഒരുപുതുലോകം വരട്ടെ....

(ഡി വൈ എഫ് ഐ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ വിജയവും ആശംസിക്കുന്നു.)

ഉദ്ഘാടനം



'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തിലേറ്റെടുക്കുന്ന പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥമുള്ള ബ്ലോഗ് പ്രസ്സ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിസംരക്ഷണസന്ദേശം ലോകമാകെ ഒരേസമയം എത്തിയ്ക്കുന്നതിന്റെകൂടി ഭാഗമായാണ് ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച ലേഖനങ്ങള്‍-കുറിപ്പുകള്‍, പ്രമുഖരുടെ പരിസ്ഥിതി സംരക്ഷണസന്ദേശം, പരിസ്ഥിതിസംരക്ഷണമാസാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ജൂണ്‍ 01 മുതല്‍ 30 വരെയായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, പരിസ്ഥിതിസംരക്ഷണത്തിന്റെ അനിവാര്യത നേരിട്ട് ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളുടെ ആല്‍ബം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനട്രഷറര്‍ വി വി രമേശന്‍, സംസ്ഥാനജോയിന്റ്‌സെക്രട്ടറിമാരായ വി എ സക്കീര്‍ഹുസൈന്‍, എം സ്വരാജ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഐ ബി സതീഷ് സ്വാഗതവും കെ എസ് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിപുലമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്താകെ ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിസ്ഥിതിസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. വ്യാപകമായി പരിസ്ഥിതി സൗഹൃദസദസ്സുകളും സംഘടിപ്പിയ്ക്കുന്നു. വിവിധ മേഖലകളിലെ പ്രമുഖരുള്‍പ്പെടെ എല്ലാവിഭാഗം ജനങ്ങളേയും അണിനിരത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിയ്ക്കുക. ഇതിനുപുറമെ പരിസ്ഥിതിസംരക്ഷണ സന്ദേശയാത്രകള്‍, ബോധവത്ക്കരണക്ലാസ്സുകള്‍, പരിസ്ഥിതിസംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോകളുടെ പ്രദര്‍ശനം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്തവും വിപുലവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളും യുവജനങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ലോകപരിസ്ഥിതിദിനമായ ജൂണ്‍ 05 ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഹരിതദിനമായി ആചരിയ്ക്കുന്നുണ്ട്.







മരം നടുമ്പോള്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം -എം.ബി.രാജേഷ്














വറ്റിപ്പോകുന്ന കടലും അപ്രത്യക്ഷമാകുന്ന നദികളും മരുഭൂമിയായിത്തീരുന്ന ഹിമശേഖരങ്ങളും പൊള്ളുന്ന ഭൂമിയും കരിയുന്ന ജീവജാലങ്ങളും സയന്‍സ് ഫിക്ഷനുകളിലെ കല്‍പിത കഥകളല്ല. മനുഷ്യരാശിയടെ ഉറക്കം കെടുത്തുന്ന വെറും ദൂ:സ്വപ്‌നങ്ങളുമല്ല. ഇനിയും നിസ്സഹായരായിരുന്നാല്‍ ഭൂമിയെ കാത്തിരിക്കുന്ന സര്‍വനാശത്തിന്റെ മുന്നറിയിപ്പുകളാണ്.

ഭൂമിയുടേയും അതിലെ ജീവജാലങ്ങളുടേയും നിലനില്‍പ്പിന് നേരെ ഉയരുന്ന ഏറ്റവും ആസന്നവും ഗുരുതരവുമായ ഭീഷണി ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവുമാണ്. ഈ ഭീഷണിയുടെ അപായമണി ഇന്ന് ലോകമാകെ മുഴങ്ങുന്നുണ്ട്. ശാസ്ത്രജ്ഞന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇന്ന് ഈ ഉത്കണ്ഠകള്‍ പങ്കുവെക്കുകയും സാധ്യമായ പരിഹാര നടപടികളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യുന്നു. ജനകീയ പ്രസ്ഥാനങ്ങളുടെ അജണ്ടയിലേക്ക് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പ്രാധാന്യത്തോടെ കടന്നുവരുന്നു. മാധ്യമങ്ങള്‍ ഗൗരവത്തോടെ പ്രശ്‌നത്തിന്റെ വിവിധ വശങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ദേശീയ സര്‍ക്കാരുകളും അന്താരാഷ്ട്ര ഏജന്‍സികളും ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിനായത്തിന്റേയും പാരിസ്ഥിതിക തകര്‍ച്ചയുടേയും പ്രത്യാഘാതങ്ങളെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുകയും ചര്‍ച്ചാസമ്മേളനങ്ങളും ഉച്ചകോടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു.

സ്ഥിതിഗതികളുടെ ഗൗരവം എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. പഠനറിപ്പോര്‍ട്ടുകളും അവയിലടങ്ങിയിരിക്കുന്ന വസ്തുതകളും വിവരങ്ങളും സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് നടുക്കത്തോടെ നമ്മെ നയിക്കുന്നതാണ്. ഇന്‍ട്രാ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) ചൂണ്ടിക്കാണിക്കുന്നത് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രീകരണം പരിധികള്‍ ലംഘിക്കുന്നിടത്തേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നു എന്നാണ്. ഇങ്ങനെപോയാല്‍ വിനാശകരമായ കാലാവസ്ഥാ മാറ്റങ്ങളായിരിക്കും ഫലമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലവും ക്രമവും തെറ്റിയുള്ള പേമാരിയും ഇടക്കിടെയുള്ള വെള്ളപ്പൊക്കവും വരള്‍ച്ചയും വിനാശകാരികളായ ചുഴലിക്കാറ്റുകളും സംഭവിക്കുമെന്ന മുന്നറിയിപ്പുകള്‍ ഇതിനകം തന്നെ യാഥാര്‍ഥ്യമാകുന്നത് നാം കാണുകയുണ്ടായി. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ നിര്‍ഗമനം കാരണം അന്തരീക്ഷത്തിലെ ഓസോണ്‍ കവചത്തിലുണ്ടാകുന്ന വിള്ളലുകളിലൂടെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതാണ് ആഗോളതാപനത്തിന് ഇടയാക്കുന്നത്. ഇങ്ങനെ ചൂട് കൂടുമ്പോള്‍ ധ്രുവങ്ങളിലെ മഞ്ഞ് ഉരുകാന്‍ തുടങ്ങുകയും സമുദ്ര ജലനിരപ്പ് ഉയരുകയും ചെയ്യും. ദ്വീപ് രാഷ്ട്രങ്ങളും സമുദ്രതീരമുള്ള രാജ്യങ്ങളുമാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും പെട്ടെന്നും നേരിട്ടും അനുഭവിക്കേണ്ടിവരിക. മാലിദ്വീപില്‍ സമുദ്രജലനിരപ്പ് ഇതിനകംതന്നെ എട്ടിഞ്ച് ഉയര്‍ന്നുകഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാലിദ്വീപ് പൂര്‍ണമായും വെള്ളത്തിനടിയിലാകുമെന്ന് ഭയപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ക്ക് കൂടുതല്‍ ഇരയായിത്തീരാന്‍ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഹിമാലയത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ലോകത്താകെയുള്ള താപനിലയിലെ വര്‍ധനവിനേക്കാള്‍ കൂടുതലാണിത് എന്ന വസ്തുത ആശങ്കയുളവാക്കുന്നതാണ്. ഇത് നദികളില്‍ വെള്ളപ്പൊക്കത്തിനും പിന്നീട് അവ വറ്റിവരളുന്നതിനും പല മഹാനദികളും അപ്രത്യക്ഷമാകുന്നതിനുപോലും കാരണമായേക്കാം. നമ്മുടെ ജീവധാരയായ മണ്‍സൂണിന്റെ ഗതിക്രമങ്ങള്‍ മാറിമറയാനും അളവ് ഗണ്യമായി കുറയാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഭക്ഷ്യഉല്‍പാദനം തകരും. ഇപ്പോള്‍തന്നെ പ്രതിസന്ധി നേരിടുന്ന നമ്മുടെ ഭക്ഷ്യസുരക്ഷയെ അഗാധമായ അപകടത്തിലേക്ക് നയിക്കും. പട്ടിണിയും ക്ഷാമവും സാര്‍വത്രിക വിനാശവുമായിരിക്കും ഫലം.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങളേയും ബാധിക്കും എന്ന കാര്യം വ്യക്തം. പക്ഷേ, ആരാണ് ഈ ദുരന്തത്തിന്റെ നേരിട്ടുള്ള ഇരകള്‍? ആരുടെ ജീവിതമായിരിക്കും ആദ്യം വീണുടയുക? സംശയം വേണ്ട. ഭൂമിയിലെ ദരിദ്രരും പാവപ്പെട്ടവരുമായ ജനകോടികളായിരിക്കും ഇതിന്റെ ഇരകള്‍. ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം പറയുന്നത് 2015 ആകുമ്പോഴേക്കും ആഗോളതാപനം ദോഷകരമായി ബാധിക്കുന്ന 375 ദശലക്ഷം പേരില്‍ മഹാഭൂരിപക്ഷവും വികസ്വര രാജ്യങ്ങളിലുള്ളവരായിരിക്കും എന്നാണ്.

ഇനി ആരാണ് ഇതിനുത്തരവാദികള്‍ എന്ന് നോക്കുക. 1950 നും രണ്ടായിരത്തിനും ഇടയില്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ 72 ശതമാനവും വികസിത രാഷ്ട്രങ്ങളുടെ വകയായിരുന്നു. ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനം 1.1 ടണ്‍ ആണെങ്കില്‍ അമേരിക്കയുടേത് 20.1 ടണ്‍ ആണ്. നമ്മുടേതിന്റെ ഇരുപത് ഇരട്ടി! ലോക ജനസംഖ്യയില്‍ വികസിത രാഷ്ട്രങ്ങളുടെ പങ്ക് ഇരുപത് ശതമാനമാണ്. എന്നാല്‍ ആഗോള ''കാര്‍ബണ്‍ സ്‌പേസി''ന്റെ 75ശതമാനം അവര്‍ കയ്യടക്കിവെച്ചിരിക്കുന്നു. ഈ കണക്കുകള്‍ ആഗോള താപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും രാഷ്ട്രീയമാണ് വിശദീകരിക്കുന്നത്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ അന്ധമായ ചൂഷണമാണ് ഈ പ്രതിസന്ധിയുടെ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ ഇരകളാവട്ടെ ദരിദ്ര ഭൂരിപക്ഷവും. അതായത്, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വര്‍ഗസമരത്തിന് ഒരു പാരിസ്ഥിതിക തലംകൂടി കൈവന്നിരിക്കുന്നു എന്നര്‍ഥം. ആഗോളവല്‍ക്കരണ കാലത്ത് കൊള്ളലാഭത്തിനായി മൂലധന ശക്തികള്‍ പ്രകൃതിയെ അന്ധമായി ചൂഷണം ചെയ്യുന്ന പ്രക്രിയ തീവ്രമായിരിക്കുന്നു. ഇതിനെ ചെറുക്കുക എന്നത് ആഗോളവല്‍ക്കരണത്തിനും മുതലാളിത്ത ചൂഷണത്തിനും എതിരായ സമരത്തിന്റെ പ്രധാന കടമയായിത്തീരുന്നുണ്ട്. ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങളില്‍ സാമ്രാജ്യത്വ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിന്റെ രാഷ്ട്രീയവും ശരിയായി മനസ്സിലാക്കണം. കോപ്പന്‍ഹേഗനില്‍ ഇന്ത്യ പ്രഖ്യാപിത നിലപാടുകളില്‍നിന്ന് പിന്നാക്കം പോയതതിന്റേയും ഉറച്ച നിലപാടുകള്‍ സ്വീകരിക്കാതിരുന്നതിന്റേയും പശ്ചാത്തലമിതാണ്.

ഹരിത രാഷ്ട്രീയത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കം മനസ്സിലാക്കിയതുകൊണ്ടാണ് ഡിവൈഎഫ്‌ഐ പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ ഇടപെടല്‍ ദൈനംദിന പ്രവര്‍ത്തനത്തിന്റെ അഭേദ്യ ഭാഗമാകണം എന്ന് തീരുമാനിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളമാകെ ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നത് വെറുമൊരു കാല്‍പനിക പരിസ്ഥിതി പ്രവര്‍ത്തനമല്ല, ബോധപൂര്‍വമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കാല്‍പനിക പരിസ്ഥിതിവാദവും പരിസ്ഥിതി മൗലികവാദവും ഫാഷനായി അരങ്ങുതകര്‍ക്കുന്ന കേരളത്തില്‍ അത്തരം പൊള്ളയായ പൊങ്ങച്ചങ്ങളോട് വ്യക്തമായ വീക്ഷണ വ്യത്യാസവും ഡിവൈഎഫ്‌ഐക്കുണ്ട്. കേവല പരിസ്ഥിതി വാദത്തിന്റേയും പരിസ്ഥിതി മൗലികവാദത്തിന്റേയും യുക്തിരാഹിത്യവും കാപട്യവും ആശയശൂന്യതയുമെല്ലാമാണ് അതിരപ്പള്ളി പദ്ധതി സംബന്ധിച്ച കേന്ദ്ര വിദഗ്ധസമിതിയുടെ കണ്ടെത്തലിലൂടെ ഒരിക്കല്‍കൂടി വ്യക്തമായത്. കൊള്ളലാഭം മാത്രം ലക്ഷ്യമാക്കിയുള്ള മൂലധന ശക്തികളുടെ ഭ്രാന്തമായ പാരിസ്ഥിതിക ചൂഷണത്തിനും പരിസ്ഥിതി പ്രണയം അലങ്കാരമാക്കിയവരുടെ കാല്‍പനിക ചാപല്യങ്ങള്‍ക്കും മധ്യേയുള്ള സമഗ്രവും സന്തുലിതവും സുവ്യക്തവുമായ രാഷ്ട്രീയമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്.


ഭൂമിയുടെ അവകാശികള്‍ക്ക് - ഡോ. തോമസ് ഐസക്ക് (2009-10 ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ നിന്നും)

അമേരിക്കയുടെയും മറ്റ് പാശ്ചാത്യരാജ്യങ്ങളുടേയും സങ്കുചിത താത്പര്യങ്ങള്‍ മൂലം കോപ്പന്‍ഹേഗന്‍ ഉച്ചകോടി പൊളിഞ്ഞെങ്കുലം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആ സമ്മേളനം മുന്നോട്ടുവെച്ച ആശങ്കകള്‍ നേരിടുന്നതില്‍ അമാന്തം പാടില്ല. ഈ ഭൂമി സര്‍വജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഭൂമിയുടെ അവകാശികളാര് എന്ന ചോദ്യത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. പതുക്കെയാണെങ്കിലും കേരളത്തില്‍ വേരുറയ്ക്കുന്ന പരിസ്ഥിതി അവബോധത്തെ ശക്തിപ്പെടുത്തുന്നതാണ്. ഈ ബജറ്റ്.
സര്‍,
1. 1000 കോടി രൂപയുടെ ഹരിത ഫണ്ടിന് രൂപം നല്‍കുകയാണ്. അഞ്ചുവര്‍ഷം കൊണ്ടാണ് ഈ തുക സമാഹരിക്കുക. ഇപ്പോള്‍ 100 കോടി രൂപ വകയിരുത്തുന്നു. വനമേഖലയിലെ ഡാമുകളിലെ ചെളിയും മണലും നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന വരുമാനത്തിന്റെ നാലിലൊന്ന് പണം ഈ ഫണ്ടിലേയ്ക്ക് നീക്കിവെയ്ക്കും. ചെളിയും മണലും നീക്കം ചെയ്യാത്തതിന്റെ ഫലമായി ഡാമുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നുള്ള ചെളിയും മണലും നീക്കം ചെയ്താല്‍ ഡാമുകളുടെ ജലസംഭരണ ശേഷിയും വൈദ്യുതോല്‍പാദന ശേഷിയും 20 ശതമാനമെങ്കിലും ഉയരും. വിശദമായ പഠനത്തിന് ശേഷം മുന്‍കരുതലുകളോടെ ഇത് ചെയ്യാനാകുമെന്ന് അരുവിക്കര, പുള്ളിയാര്‍, മലമ്പുഴ എന്നിവിടങ്ങലിലെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു സര്‍, ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക ഇടപെടലായിട്ടാണ് ഡാം ഡീസല്‍റ്റിംഗിനെ സര്‍ക്കാര്‍ വീക്ഷിക്കുന്നത്. ഇനി പുതിയ ഡാമുകള്‍ സംസ്ഥാനത്ത് പ്രയാസമാണ്. അതിനാല്‍ നിലവിലുള്ളവയെ സംരക്ഷിച്ചേ തീരു. പുഴകളില്‍ നിന്ന് മണലൂറ്റുന്നതും കളിമണ്ണിനായി പാടങ്ങള്‍ കുഴിക്കുന്നതും തടയാന്‍ ഇതുവഴി കഴിയും.
2. ക്ഷയിച്ച വനങ്ങളെ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുത്ത് വനപ്രദേശത്തെ പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുത്ത് വനപ്രദേശങ്ങളെ സംയോജിപ്പിക്കുന്നതിനും യാതൊരു വിധ ഇടപെടലും അനുവദിക്കാത്ത കാതല്‍ മേഖലയെ സംരക്ഷിക്കുന്നതിനും ഈ ഫണ്ട് വിനിയേഗിക്കും. വനത്തിന്റെ പുനരുജ്ജീവനത്തിനും പുനസ്ഥാപനത്തിനുംവേണ്ടി ഈ മാര്‍ച്ച് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന 24 കോടി രൂപയും അടുത്ത വര്‍ഷം ലഭിക്കുമെന്ന് കരുതുന്ന 40 കോടി രൂപയും ഉപയോഗപ്പെടുത്താനാകും.
3. കേരളത്തിലെ കണ്ടല്‍ക്കാടുകളുടെ നല്ലൊരുഭാഗം സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ഇവ സംരക്ഷിക്കുന്നതിന് പ്രോത്സാഹനമായി നല്‍കുന്നതാണ്. കാവുകള്‍ക്ക് വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത തുക പ്രോത്സാഹനം നല്‍കും. കേരളത്തിലെ സ്വാഭാവികപക്ഷിസങ്കേതങ്ങളെ സംരക്ഷിക്കാന്‍ വായനശാലകള്‍, നേര്‍ച്ചക്ലബുകള്‍ എന്നിവയ്ക്ക് വാര്‍ഷിക ഗ്രാന്റ് നല്‍കുന്നതാണ്. കടലാമ പ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണമേറ്റെടുക്കുന്ന ക്ലബുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഇത്തരത്തിലുള്ള സഹായം നല്‍കും. ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിന് വനംവകുപ്പിന് 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പോരാതെ വരുന്ന തുക ഹരിതഫണ്ടില്‍ നിന്ന് ലഭ്യമാക്കും.
4. സര്‍, ഇത്തവണത്തെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഹരിതകേരളം പദ്ധതിയ്ക്ക് പിന്തുണ നല്‍കികൊണ്ട് ബഹുമാന്യമായ മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞ വാക്കുകള്‍ ഞാന്‍ സ്മരിക്കുകയാണ്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുരയിടങ്ങളിലെ ജൈവവൈവിദ്ധ്യ പോഷണത്തിന് ഒരു സമഗ്രപരിപാടി പ്രഖ്യാപിക്കുന്നു. രണ്ടുവര്‍ഷംകൊണ്ട് 10 കോടി മരങ്ങള്‍ നടുന്നതിനാണ് പദ്ധതി. 100 കോടി രൂപയാണ് ഇതിന്റെ അടങ്കല്‍. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, ഔഷധസസ്യ വികസനപരിപാടി, കശുമാവ് കൃഷി വികസനതദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടായിരിക്കും ഇത് നടപ്പാക്കുക. ഒരര്‍ത്ഥത്തില്‍ വനംവകുപ്പിം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നനടപ്പാക്കിക്കൊണ്ടിരിക്കുന്ന 6കോടി രൂപയുടെ ഹരിതകേരളം പദ്ധതിയുടെ വിപുലീകൃത രൂപമായിരിക്കും ഇത് ഇങ്ങനെ വ്യത്യസ്തമായ സ്‌കീമുകള്‍ സംയോജിപ്പിക്കുന്നതിന് ഹരിത ഫണ്ടില്‍ നിന്ന് 5 കോടി രൂപ അധികമായി വകയിരുത്തുന്നു.

ദക്ഷിത കൂടി ഒന്നരക്കോടി സി എഫ് എല്‍ ബള്‍ബുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. അടുത്ത ഘട്ടമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ മറ്റൊരു 50 ലക്ഷം ബള്‍ബുകള്‍ കൂടി മാറ്റിസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. ഇതുവഴി 2012 ആകുമ്പോഴേയ്ക്കും 300 മെഗാവാട്ട് വൈദ്യുതി പീക്ക്‌ലോഡ് സമയത്ത് ലാഭിക്കാനാവുമെന്ന് കരുതുന്നു. ഇത്രയും പുതിയ ഉല്‍പാദനശേഷി കൈവരിക്കുന്നതിന് 1200-1500 കോടി രൂപ വേണ്ടിവരും.
5) ഊര്‍ജസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഊര്‍ജ ക്രെഡിറ്റ് ഏര്‍പ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തെ ശരാശരി ഉപഭോഗത്തില്‍ നിന്ന് കുറവുണ്ടാകുന്ന ഓരോ യൂണിറ്റ് വൈദ്യുതിയ്ക്കും ഒരു നിശ്ചിച തുക ക്രെഡിറ്റായി നല്‍കും. ആറു മാസം കൂടുമ്പോഴാണ് ഈ ക്രെഡിറ്റ് നല്‍കുക. ഇതുപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത പ്രസാധകരില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാം. അതല്ലെങ്കില്‍ വീട്ടുകാര്‍ക്ക് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. അതല്ലെങ്കില്‍ വീട്ടുകാര്‍ക്ക് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. 100 കോടി രൂപ ചെലവുവരുന്ന ഈ സ്‌കീമിലേയ്ക്ക് ഹരിതഫണ്ടില്‍ നിന്ന് 25 കോടി രൂപ നീക്കിവെയ്ക്കുന്നു.
6. എല്ലാ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഊര്‍ജ ഓഡിറ്റ് നിര്‍ബന്ധമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അഞ്ച് ശതമാനം പലിശയ്ക്ക് കെ എഫ് സി, കെ എസ് ഐ ഡി സി എന്നിവയില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതാണ്. എന്‍ജി ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍, ലക്ഷ്യം കൈവരിക്കാത്ത ഹൈടെന്‍ഷന്‍, എക്‌സ്‌ട്രൈ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കും.
7. കേരളത്തില്‍ 35 ലക്ഷം കുടുംബങ്ങള്‍ പൂര്‍ണമായും വിറകിനെ ആശ്രയിക്കുന്നവരാണ്. ഇതില്‍ 20 ലക്ഷം കുടുംബങ്ങള്‍ ദക്ഷതകൂടിയ അടുപ്പുകള്‍ ഉപയോഗിച്ചാല്‍ 10-15 ലക്ഷം ടണ്‍ കാര്‍ബണ്‍ നിര്‍ഗമനം ഒഴിവാക്കാനാകും. മൂന്നു വര്‍ഷംകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാം. ഈ കാമ്പയിന് അനര്‍ട്ടിലുള്ള നീക്കിയിരിപ്പ് തുകയടക്കം 15 കോടി രൂപ ചെലവിടുന്നതാണ്.
8. കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന ഗതാഗതപ്രശ്‌നത്തിനുള്ള പരിസ്ഥിതി സൗഹൃദ പരിഹാരം റെയില്‍ ഗതാഗതവും ജലഗതാഗതവും ശക്തിപ്പെടുത്തുകയാണ്. ദേശീയ ജലപാതയുടെ നിര്‍മ്മാണത്തിനും ഫീഡര്‍ കനാലുകളുടെ നവീകരണത്തിനുമായി 100 കോടി രൂപ വകയിരുത്തുന്നു. അതിവേഗ റെയില്‍ കോറിഡോറിന്റെ പഠനം പൂര്‍ത്തീയാക്കി കമ്പനി രൂപീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുന്നതാണ്.
ഫ്‌ളാറ്റുകള്‍ തുടങ്ങിയ വന്‍കിട കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ കെട്ടിടനിര്‍മ്മാമ സങ്കേതങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഗ്രീന്‍ കെട്ടിടങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒരു ശതമാനം ഇളവ് അനുവദിക്കും. ഇനി മേല്‍ നിര്‍മ്മാണം നടത്തുന്ന കേരളസര്‍ക്കാരിന്റെ എല്ലാ വലിയ കെട്ടിട സമുച്ചയങ്ങളും ഗ്രീന്‍ സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായിട്ടായിരിക്കും.


ഭൂമിക്ക് ചൂടേറുമ്പോള്‍....!

ഭൂമിയോട് ചേര്‍ന്ന പ്രതലത്തിലെ വായുവിന്റയും സമുദ്രത്തിന്റെയും ശരാശരി ഊഷ്മാവില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഉണ്ടായ വര്‍ദ്ധനയും അതിന്റെ തുടര്‍ച്ചയുമാണ് നാം ആഗോളതാപനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇരുപതാം നൂറ്റാണ്ട് തുടങ്ങി അവസാനിച്ചതിനിടയില്‍ ആഗോള അന്തരീക്ഷഊഷ്മാവില്‍ 0.74 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവുണ്ടായി. കാലാവസ്ഥപഠനത്തിനായി രൂപീകൃതമായ ഇന്റര്‍ ഗവണ്‍മെന്റ് പാനലിന്റെ (ഐ പി സി സി) നിരീക്ഷണത്തില്‍ ആഗോളതാപനത്തിന്റെ പ്രധാനകാരണം മനുഷ്യഇടപെടല്‍ മൂലം അന്തരീക്ഷത്തിലെ ഹരിതഗൃഗവാതകങ്ങളുടെ അളവിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവാണ്. മനുഷ്യ ഇടപെടലുകളില്‍ പ്രധാനം ഫോസില്‍ ഇന്ധന ഉപയോഗത്തിലെ വര്‍ദ്ധനവും വനനശീകരണവുമാണ്. ഐ പി സി സി നടത്തിയ തുടര്‍ പഠനങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത് ആഗോള ഊഷ്മാവ് ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്നാണ്. ഇത് 4 മുതല്‍ 6 മീറ്റര്‍ വരെ സമുദ്ര നിരപ്പുയരാന്‍ കാരണമാകും. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ വമനം നാം എത്രകണ്ട് കുറച്ചാലും ആഗോള ഊഷ്മാവിലെ വര്‍ദ്ധനവ് 2100 ശേഷവും തുടരുമെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ ചൂടുപിടിച്ച സമുദ്ര ഉപരിതലം തണുക്കാന്‍ വര്‍ഷങ്ങളെ ടുക്കുമെന്നതിനാലും ഇതിനകം പുറത്തുവന്നിട്ടുള്ള കാര്‍ബണ്‍ഡൈയോക്‌സൈഡ് അന്തരീക്ഷത്തില്‍ ദീര്‍ഘകാലം തങ്ങിനില്ക്കുമെന്നതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിത്രം 1, അവലംബം www.globalwarming.org.in
ആഗോളതലത്തിലെ അന്തരീക്ഷ ഊഷ്മാവിലുള്ള ഈ വര്‍ദ്ധനവ് സമുദ്രനിരപ്പ് ഉയരുന്നതിനും, അന്തരീക്ഷത്തില്‍ ജലകണങ്ങള്‍ രൂപംകൊള്ളുന്നതില്‍ ഗണ്യമായ മാറ്റം വരുത്തുന്നതിനും മരുപ്രദേശങ്ങളുടെ വികാസത്തിനും കാരണമാകും. മഞ്ഞുമൂടിയ ആര്‍ട്ടിക് പ്രദേശത്താണ് ഊഷ്മാവിലെ വര്‍ദ്ധനവ് കൂടുതലായി അനുഭവപ്പെടുന്നത്, ഇത് ഗണ്യമായ തോതിലുള്ള മഞ്ഞുരുകലിന് കാരണമാകും. അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന ഈ വര്‍ദ്ധനവ് പ്രകൃതി ദുരന്തങ്ങള്‍ക്കും, ജൈവവൈവിധ്യത്തിന്റെ നാശത്തിനും കാര്‍ഷിക വിളകളില്‍നിന്നുള്ള ഉത്പാദനം കുറയുന്നതിനും പകര്‍ച്ച വ്യാധികളുടെ തിരിച്ചുവരവിനുമൊക്കെ കാരണമാകും.

ആഗോള ജനസമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായിത്തന്നെ ഇതിനെക്കണ്ട് ലോകനേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആഗോളതാപനത്തിന്റെ കെടുതികളില്‍ നിന്ന് ഈ ഭൂമിയെ രക്ഷിക്കണമെങ്കില്‍ നാം ഓരോരുത്തരും ചെയ്യേണ്ട പ്രധാനകാര്യങ്ങളിലൊന്ന് ഹരിത ഗ്രൃഹവാതകങ്ങളുടെ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഇതുകൂടാതെ നിലവില്‍ അന്തരീക്ഷത്തില്‍ അതികമായി തങ്ങിനില്‍ക്കുന്ന വാതകങ്ങള്‍ വലിച്ചെടുക്കാനുള്ള ഉപാധികള്‍ സ്വീകരിക്കുകയും, ആഗോളതാപനംമൂലം ഉണ്ടായിട്ടുള്ള കെടുതികള്‍ പരിഹരിക്കാവുന്ന സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നത് വരാനിരിക്കുന്ന വന്‍വിപത്തില്‍നിന്ന് ഈ ഭൂമിയെയും ഇവിടുത്തെ ജീവജാലങ്ങളെയും കുറയൊക്കെ രക്ഷിക്കും. ഇതിനായി രാഷ്ട്രത്തലവന്‍മാര്‍ തന്നെ മുന്‍കൈ എടുത്ത് ഉണ്ടാക്കിയ ക്യോട്ടോ ഉടമ്പടി പ്രകാരം ഹരിതഗൃഹവാതകങ്ങളുടെ വമനം കുറയ്ക്കുന്നതിന് ഒരു അന്തര്‍ദേശീയ ധാരണയുണ്ടായിട്ടുണ്ട്.
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകളില്‍ പ്രധാനികള്‍, നീരാവി, കാര്‍ബണ്‍ഡൈയോക്‌സൈഡ്, മീഥൈന്‍, ഓസോണ്‍, നൈട്രസ്് ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ മുതലായവയാണ്. അന്തരീക്ഷത്തില്‍ ഇത്തരം വാതകങ്ങളുടെ സാന്നിദ്ധ്യം ഏറുന്നതോടെ അവ ആഗീകരണം ചെയ്തു തുടര്‍പ്രവര്‍ത്തനം നടത്തുന്ന ഇന്‍ഫ്രാ റെഡ് കിരണങ്ങളുടെ പ്രവര്‍ത്തനഫലമായാണ് അന്തരീക്ഷ ഊഷ്മാവുയരുന്നത്. മാനവരാശിയുടെ ഇടപെടല്‍കൊണ്ട് അതും വ്യാവസായിക വിപ്ലവത്തിനുശേഷം, ഇത്തരം ഹരിതഗൃഹവാതകങ്ങളുടെ വമനം വളരെയധികം കൂടിയിട്ടുണ്ട്. 1750 നുശേഷം കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് 36 ശതമാനവും മീഥൈന്‍ അളവ് 148 ശതമാനവുമാണ് വര്‍ദ്ധിച്ചത്. ചിത്രം 2. അവലംബം- www. globalwarming. org.in.
ആഗോളതാപനത്തിന്റയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പരിണിതഫലങ്ങള്‍ നമ്മുടെ സാമൂഹിക-സാമ്പത്തിക മേഖലകളെയും ആവാസവ്യവസ്ഥയെയും ഭൗതികസാഹചര്യങ്ങളെയും ഗുരുതരമായി ബാധിച്ചുതുടങ്ങി. അന്തരീക്ഷ ഊഷ്മാവുയരുന്നതോടെ മഴയുടെ ലഭ്യതയില്‍ വ്യത്യാസങ്ങളുണ്ടാവുകയും കൊടുങ്കാറ്റുള്‍പ്പെടുള്ള പ്രകൃതിദുരന്തങ്ങള്‍ പ്രവചനാതീതമായി സംഭവിക്കുകയും ചെയ്യും. ഐ പി സി സി യുടെ നിഗമനപ്രകാരം ഉഷ്ണവാതക തിരകള്‍ ഭൂമിയിലുടെനീളം അലയടിക്കുന്നതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ വരള്‍ച്ചബാധിക്കുകയും, സമുദ്രജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്യും. ഐ പി സി സിയുടെ കണ്ടെത്തല്‍ പ്രകാരം ഉത്തരാര്‍ദ്ധഗോളത്തിലും ദക്ഷിണാര്‍ദ്ധഗോളത്തിലും ഇതിനകംതന്നെ മഞ്ഞുപാളികകള്‍ ഉരുകിതുടങ്ങിക്കഴിഞ്ഞു. ഇത് സമുദ്രജലനിരപ്പില്‍ കാര്യമായ മാറ്റത്തിന് വഴിവെച്ചുകൊണ്ട് പ്രതിവര്‍ഷം 0.2 സെന്റീമീറ്റര്‍വരെ ജലനിരപ്പുയരാം. ഐ പി സി സിയുടെ മുന്നറിയിപ്പുപ്രകാരം ആഗോളതാപനം മൂലം യൂറോപ്യന്‍ പര്‍വ്വത മേഖലകളിലെ മഞ്ഞുപാളികള്‍ ഉരുകിയില്ലാതാകുകയും ലാറ്റിനമേരിക്കയില്‍ മഴയുടെ അളവും സമയവും മാറുകയും ചെയ്യുന്നതോടെ മനുഷ്യ ഉപോഭഗത്തിനും കൃഷിക്കുമുള്ളജലത്തിനായി ലോകജനത പരക്കം പായേണ്ടിവരും. ധ്രുവങ്ങളിലാകട്ടെ മഞ്ഞിന്റെ അളവ് അനുദിനം കുറഞ്ഞുവരും. സമുദ്രത്തിലെ വര്‍ദ്ധിച്ചതോതിലുള്ള കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ സാന്നിദ്ധ്യം ജലത്തിലെ അമ്ലാശം വര്‍ദ്ധിപ്പിക്കുന്നതോടെ ജലജീവികളുടെ നാശത്തിനും കാരണമാകും.
കാലാവസ്ഥാവ്യതിയാനം കൃഷിയും ഭക്ഷ്യ ഉത്പാദനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും തകിടം മറിക്കും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ ഉയര്‍ന്നതോതിലുള്ള സാന്നിദ്ധ്യം, ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ്, കാലം തെറ്റിപെയ്യുന്ന മഴ, കൊടുങ്കാറ്റും മറ്റ് പ്രകൃതിദുരന്തങ്ങളും, പുതുതായി ഉരുത്തിരിയുന്ന കളകളും കീടങ്ങളും രോഗാണുക്കളും എല്ലാം ചേര്‍ന്ന് ഇതിന് കളമൊരുക്കും.
കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണിതഫലമായുള്ള വിപത്തുകള്‍ നേരിടുന്ന മനുഷ്യസമൂഹത്തിന്റെ ആരോഗ്യരക്ഷയ്ക്കായി നിരവധി മുന്‍കരുതലുകളെടുക്കേണ്ടിവരും. ഇതുവരെയുള്ള കണക്കെടുത്താല്‍ ആഗോളതാപനം വ്യക്തിഗത ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടില്ലെന്ന് കാണാം. എന്നാല്‍ സമീപഭാവിയില്‍തന്നെ നമ്മുടെ ആരോഗ്യം ആഗോളതാപനത്തിന്റെ കെടുതികള്‍ക്ക് വിധേയമാകും. ഇപ്പോള്‍തന്നെ അലര്‍ജി ഉണ്ടാക്കുന്ന പരാഗരേണുക്കളുടെ സാന്നിദ്ധ്യവും പകര്‍ച്ചവ്യാധികളുടെ വാഹകരായ കീടങ്ങളുടെ വര്‍ദ്ധിച്ച തോതിലുള്ള വ്യാപനവും വ്യക്തമായിക്കഴിഞ്ഞു. സമീപഭാവിയില്‍ തന്നെ ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണനക്കിനാളുകളെ പോഷകമൂല്യക്കുറവും, വര്‍ദ്ധിച്ചതോതിലുള്ള അകാലമരണവും, പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള അപകടങ്ങളും, ജലജന്യരോഗങ്ങളും, ഓസോണ്‍ അളവ് വര്‍ദ്ധിക്കുന്നതുകൊണ്ടുള്ള ശ്വാസകോശരോഗങ്ങളും ബാധിക്കുമെന്ന് ഐ പി സി സി മുന്നറിയിപ്പ് നല്കുന്നു. കാലാവസ്ഥാവ്യതിയാനം ശുദ്ധജലത്തിന്റെ അളവില്‍ ഗണ്യമായ കുറവ് വരുത്തുന്നത് ജലജന്യരോഗങ്ങളുടെ വ്യാപനത്തിന് കാരണമാകും.
ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥാവ്യതിയാനവും മൂലം പ്രകൃതിവിഭവങ്ങളുടെ ലഭ്യതയില്‍ ഗണ്യമായ കുറവ് വരുന്നതോടെ ഇതിനെ ആശ്രയിച്ചു ജീവിയ്ക്കുന്ന ജനസമൂഹം മെച്ചപ്പെട്ട അളവില്‍ പ്രകൃതിവിഭവങ്ങള്‍ ലഭ്യമായ മേഖലകളിലേക്ക് ചേക്കേറും, ഇത് ജനസമൂഹങ്ങള്‍ രാജ്യാര്‍ത്തികള്‍ ഭേദിക്കുന്നതിനും അതുമൂലമുള്ള കാലാപങ്ങള്‍ക്കും കാരണമാകും. ആഗോളതാപനത്തിന്റെ കെടുതികള്‍ കൂടുതലും ബാധിക്കുന്നത് നിലവില്‍ ദാരിദ്ര്യത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെയാണ്. മഞ്ഞുരുകുന്നതോടെ ആര്‍ട്ടിക് മേഖലയും ജലനിരപ്പ് വര്‍ദ്ധിക്കുന്നതോടെ ചെറുദ്വീപുരാജ്യങ്ങളും അപകടത്തിലാകും.

ആഗോളതാപനത്തിന്റെ പരിണിതഫലമായി ജൈവവൈവിധ്യത്തിനേല്‍ക്കുന്ന ആഘാതം പ്രവചനങ്ങള്‍ക്കതീതമാണ്. ആഗോളതാപനം ഈരീതിയില്‍ തൂടര്‍ന്ന് 2100-ാം ആണ്ടോടെ ഊഷ്മാവ് നാല് ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ ഭൂമുഖത്ത് നിന്ന് ഒരു നല്ല ശതമാനം പ്രധാനപ്പെട്ട ജീവജാലങ്ങള്‍ അപ്രത്യക്ഷമാകും. അന്തരീക്ഷതാപനില ഇതിലും ഉയര്‍ത്താന്‍ അത് മാനവരാശിക്കുതന്നെ ഭീഷണിയാകുകയും ഭൂമിയുടെതന്നെ നാശത്തിന് തുടക്കം കുറിക്കുകയും ചെയ്യും.
2009 ല്‍ കേപ്പന്‍ഹേഗനില്‍ കൂടിയ ആഗോള ഉച്ചകോടിയില്‍ ക്യോട്ടോ ഉടമ്പടിയെ അടിസ്ഥാനമാക്കി കാര്‍ബണ്‍ വമനത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ വമനത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നെങ്കിലും അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്നരാഷ്ട്രങ്ങള്‍ വാതകം പുറന്തള്ളുന്ന തോതില്‍ കുറവുവരുത്തുന്നതിന് കൃത്യമായ ഉറപ്പുനല്‍കാത്ത ഒരു സാഹചര്യമാണുണ്ടായത്. ഇക്കാലമത്രയും ഭീമമായ തോതില്‍ ഹരിത ഗൃഹവാതകങ്ങള്‍ പുറന്തള്ളിയ സാമ്പന്നരാഷ്ട്രങ്ങള്‍ അതിന്റെ കെടുതികള്‍ അനുഭവിക്കുന്ന ദരിദ്രരാജ്യങ്ങള്‍ക്കുവേണ്ടിയും തങ്ങള്‍ക്ക് വേണ്ടിത്തന്നെയും ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയിരുന്നത് വലിയവിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
നാം അതിവസിക്കുന്ന ഭൂമിപൂര്‍ണ്ണമായും മാറിക്കഴിഞ്ഞു. അല്ലെങ്കില്‍ നമ്മുടെ അതിരുകള്‍ ഭേദിച്ച ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വര്‍ഗ്ഗതുല്യമായ നമ്മുടെ ഭൂമിയെ നാം നരകതുല്യമാക്കി. വളരെ വൈകിയാണെങ്കിലും വിവേകം ഉദിച്ചപ്പോള്‍ ഈ സുന്ദരഭൂമിയെ തിരികെ നേടാന്‍ ശ്രമിക്കുന്നതിനെക്കാള്‍ പ്രാധാന്യം ഭൂമിയെ വികൃതവും വികലവും ആക്കിയതിനുള്ള കുറ്റം ആരുടെതലയില്‍ കെട്ടിവയ്ക്കാം എന്നതിനെക്കുറിച്ചായി. അവിടെയും ഭൂമിയിലെ രാജാക്കന്‍മാര്‍ അധിവസിക്കുന്ന സമ്പന്നരാജ്യങ്ങള്‍ക്ക് ദരിദ്രനാരായണന്‍മാരുടെ അവികസിത ലോകത്തിന് നേരെ കുറ്റാരോപണത്തിന്റെ വിരല്‍ചൂണ്ടാനേകഴിഞ്ഞിട്ടുള്ളൂ. ഒടുവില്‍ അവികസിത ലോകത്തെ ദരിദ്രന്റെ രോഷം തങ്ങള്‍ക്ക് നേരെ ഉയരുമെന്ന് വന്നപ്പോള്‍മാത്രമാണ് ഈ ഭൂമിയെ വിഷലിപ്തമാക്കിയതിന്റെ ഉത്തരവാദിത്വം ഭാഗികമായെങ്കിലും ഏറ്റെടുക്കാന്‍ വികസിത രാജ്യങ്ങളിലെ തമ്പ്രാക്കന്മാര്‍ തയ്യാറായത്.
ഉത്തരവാദിത്വം ആര് ഏറ്റെടുത്താലും ഇല്ലെങ്കിലും കാലാവസ്ഥവ്യതിയാനം ഒരു യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. അതായത് നമ്മുടെ ഭൂമിയുടെ ഊഷ്മാവും, അതിന്റെ നിറവും, മണവും എല്ലാം മാറിക്കഴിഞ്ഞു. ലോകത്തെമ്പാടുമുള്ള ജനസമൂഹം ആഗോളതാപനത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിച്ചുതുടങ്ങി. ഭൂമിയുടെ ഊഷ്മാവ് ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ അതിനിയും വര്‍ദ്ധിക്കാതെ ഭൂമിയുടെ സന്തുലിതാവസ്ഥനിലനിര്‍ത്തേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. അരാണിതിന് തുടക്കമിട്ടതെന്നതിന് തെളിവുകള്‍ തേടേണ്ടകാര്യമില്ല. വ്യവസായിക യുഗത്തിന്റെ ആരംഭത്തോടെ സമ്പന്നരാഷ്ട്രങ്ങള്‍ ഭീമമായ അളവില്‍ പുറന്തള്ളിയ കാര്‍ബണ്‍ഡൈഓക്‌സൈഡും മറ്റ് ബന്ധപ്പെട്ട ഹരിതഗൃഹവാതകങ്ങളുമാണ് ആഗോളഭൗമതാപനത്തിന് തുടക്കം കുറിച്ചതെന്ന് ഇന്ന് സംശയാതീതമായി തെളിഞ്ഞ് കഴിഞ്ഞു.
കഴിഞ്ഞ നൂറ്റിഅമ്പതുവര്‍ഷത്തെ കാലാവസ്ഥാപരിശോധിക്കുമ്പോള്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷമാണ് ഏറ്റവും ചൂടുകൂടിയകാലമായി ഗവേഷകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം എല്ലാവരേയും ബാധിക്കുമെന്നുള്ളത് ആഗോളസമൂഹത്തെ ജാഗരൂകരാക്കിയിട്ടുണ്ട്. പാവപ്പെട്ടവനെയും പണക്കാരനെയും കറുത്തവനെയും വെളുത്തവനെയുമൊക്കെ അത് ബാധിക്കുമെന്നുള്ളത് പരമമായ സത്യമായി അവശേഷിക്കുന്നു. എന്നാല്‍ ലോകത്ത് ദാരിദ്ര്യത്തിന്റെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ ആഗോളതാപനത്തിന്റെ ദുരിതം കൂടിപേറേണ്ടിവരുമ്പോള്‍ അവര്‍ വറചട്ടിയില്‍നിന്ന് എരിതീയിലെത്തുന്ന അവസ്ഥയിലാകും. വികസിത-വികസ്വര രാജ്യങ്ങളിലെ വ്യവസായം, ജീവനോപാധികള്‍, കൃഷി, പൊതുജനാരോഗ്യം, എല്ലാംതന്നെ വരള്‍ച്ചയും, മാരകരോഗങ്ങളും കാലാവസ്ഥാകെടുതികളുംകൊണ്ട് തകര്‍ന്നടിയും.
ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥാവ്യതിയാനവും ഒട്ടും നീതീകരിക്കാനാകാത്ത വിധത്തിലാണ് ലോകസമൂഹത്തെ ബാധിക്കുന്നത്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങള്‍ ഏറ്റവും കുറഞ്ഞ അളവില്‍ (ഏകദേശം 0.6 ശതമാനം മാത്രം) പുറത്തുവിടുന്ന പസിഫിക് മേഖലയിലെ രാജ്യങ്ങളാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ അനുഭവിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് താഴെകിടക്കുന്ന ഈ രാജ്യങ്ങള്‍ ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതോടെ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും. ഈ യാഥാര്‍ത്ഥ്യം വളരെ വ്യക്തമായി തന്നെ ലോകസമൂഹം മനസ്സിലാക്കിയെങ്കിലും അമേരിക്കയും ആസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള പരിസ്ഥിതി കുറ്റവാളികള്‍ ഇപ്പോഴും ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന അളവില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിട്ട് ഈ സുന്ദരഭൂമിയെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. സാമ്പത്തികവും സൈനികവുമായി ശക്തരായ ഇത്തരം രാജ്യങ്ങളുടെ അമിത ഉപഭോഗാസക്തിക്ക് അറുതിവരുത്തി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായ തോതില്‍ കുറച്ചെങ്കില്‍മാത്രമെ ലോകത്തെ അശക്തരായ സാധാരണ പൗരന്മാര്‍ക്ക് നീതിലഭിക്കൂ.
നമ്മുടെ ഭൂമിയുടെ ഹരിതാഭയും കുളിര്‍മ്മയും നിലനിര്‍ത്താന്‍ നമ്മള്‍ തന്നെ വിചാരിച്ചാലെ സാധിക്കൂ. ഇന്ന് നമ്മള്‍ ഭൂമിയില്‍ അധിവസിച്ചുകൊണ്ട് കാട്ടിക്കൂട്ടുന്ന താന്തോന്നിത്ത നാളെ നമ്മുടെ ഭൂമിയുടെ അവസ്ഥനിര്‍ണ്ണയിക്കുന്നത്. മുന്‍കരുതലില്ലാതെ തിന്നും കുടിച്ചും, പ്രകൃതിവിഭവങ്ങള്‍ ധൂര്‍ത്തടിച്ചും സുഖലോലുപതയ്ക്ക് മുന്‍തൂക്കം നല്കി ആര്‍ത്തുല്ലസ്സിച്ച് ഭൂമിയെ ചവിട്ടിമെഭീകരാവസ്ഥയില്‍ പ്രതിഫലിക്കുന്നത് വികസ്വര രാജ്യങ്ങളിലായിരിക്കും. ഇത് അത്തരം രാജ്യങ്ങളിലെ ജനങ്ങളുടെ ക്രയശേഷി ദുര്‍ബലപ്പെടുത്തുന്നതോടെ ആഗോളകച്ചവടഭീമന്മാര്‍ക്ക് കമ്പോളത്തില്‍ കനത്തതിരിച്ചടി നേരിടേണ്ടിവരും.
ഹരിതഗൃഹവാതക വമനം മുപ്പത്ശതമാനം കണ്ട് കുറയ്ക്കാമെന്ന വ്യാവസായവത്കൃത രാഷ്ട്രങ്ങളുടെ പ്രഖ്യാപനം അര്‍ത്ഥശൂന്യമാണ്. 2050 - 2070-ാം ആണ്ടോടെ വമനം എണ്‍പതുശതമാനം കുറയ്ക്കാമെന്ന വികസിതരാഷട്രങ്ങളുടെ തുടര്‍പ്രഖ്യാപനത്തിലും തീരെ കഴമ്പില്ല, കാരണം ഊര്‍ജ്ജിത ദാരിദ്ര്യനിര്‍മ്മാജനത്തിന്റെ ഭാഗമായി ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍പുറന്തള്ളലിന്റെ തോത് 2050 ആകുമ്പോഴേക്കും ഇന്നുള്ളതിനേക്കാള്‍ വര്‍ദ്ധിക്കാനാണ് സാധ്യത.
നമുക്ക് മുന്നില്‍ ഒരു ചോദ്യമേ അവശേഷിക്കുന്നുള്ളൂ. ആവശ്യാനുസരണം പ്രകൃതിയില്‍ ലഭ്യമായിട്ടുള്ള വിഭവങ്ങള്‍ പങ്കുവെച്ച് ഭൂമിയിലെ മണ്ണും ജലവും മലിനപ്പെടുത്താതെ സമ്പുഷ്ടമായ ജൈവവൈവിധ്യത്തിന് പോറലേല്‍പ്പിക്കാതെ ശാന്തമായി ജീവിക്കണോ അതോ ഒരിക്കലും ഒടുങ്ങാത്ത മോഹങ്ങളുമായി മണ്ണും ജലവും മലിനമാക്കി ഭൂമിയുടെ ഹൃദയം വെട്ടിപ്പിളര്‍ന്ന് ഭൂമിക്ക് ചരമഗീതം പാടണോ? ഈ ചോദ്യം മനസ്സിലേറ്റി ശരിയായ ഉത്തരം നല്‍കേണ്ടത് എന്റയോ നിങ്ങളുടെയോ മാത്രം കടമയല്ല, ഈ ഭൂമിയില്‍ അധിവസിക്കുന്ന എല്ലാ മനുഷ്യരുടെയും ഉത്തരവാദിത്വമാണ്. ചൂടേറിയ ഭൂമിയെ ഇനിയും പരുക്കേല്‍പ്പിക്കാതെ സംരക്ഷിക്കാന്‍ നമുക്കുരുമിച്ച് നീങ്ങാം.





കാലാവസ്ഥ വ്യതിയാനത്തിന്റെ രാഷ്ട്രീയമാനം - എം.എ.ബേബി



ഭൂമിയില്‍ ജീവന്‍ ഇനി എത്രകാലം കൂടി നിലനില്ക്കും? ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ ലോക സമൂഹം ഉയര്‍ത്തുന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് ചുരുങ്ങിയത്, 500 കോടി വര്‍ഷം കൂടി എന്നാണ് ഉത്തരം പ്രതീക്ഷിക്കേണ്ടത്. കാരണം, സൂര്യന്റെ കാമ്പിലെ ഹൈഡ്രജന്‍-ഹീലിയം അനുപാതം കാണിക്കുന്നത് സൂര്യന്‍ ജ്വലിച്ചുതുടങ്ങിയിട്ട് 500 കോടിയോളം വര്‍ഷങ്ങളായി എന്നും ഇനിയും ഏതാണ്ടത്ര തന്നെ വര്‍ഷം കൂടി ജ്വലിക്കാനുള്ള ഇന്ധനം ശേഷിച്ചിട്ടുണ്ട് എന്നുമാണ്. അതുകഴിഞ്ഞാല്‍ സൂര്യന്‍ ഒരു ചുവപ്പുഭീമനായി വീര്‍ത്തുവരും; ഭൂമിയില്‍ ജീവന്റെ നിലനില്പ് അസാധ്യമാകും. ഇതാണ് ഇന്ന് നമുക്കറിയുന്ന ശാസ്ത്ര സത്യം.


എന്നാല്‍, 500 കോടി വര്‍ഷം പോയിട്ട് 500 വര്‍ഷമെങ്കിലും ഇവിടെ ജീവന്, ഇന്നത്തെ വികസിതരൂപത്തില്‍ നിലനില്ക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമായിരിക്കുന്നു. മനുഷ്യവംശം സ്വയം ഹത്യയ്ക്ക് ഒരുങ്ങുന്നു എന്നാണ് ജൈവശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. സ്വയം നാശം മാത്രമല്ല, ഒപ്പം മറ്റു ജീവജാലങ്ങളുടെ നാശം കൂടി വരുത്തിയേ അടങ്ങൂ എന്ന വാശിയിലുമാണത്രെ അവര്‍.

ഭൂമിയുടെ താപനില ക്രമാതീതമായി ഉയര്‍ത്താതെ നോക്കിയാല്‍ ഭൂമിയില്‍ ജീവന്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ അക്കാര്യത്തിലാണ് ആപത്ത് നമ്മെ തുറിച്ചു നോക്കുന്നത്. വാഹനങ്ങളുടെ പെരുപ്പം, ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ദ്ധമാനമായ മറ്റ് ഉപയോഗങ്ങള്‍, വനനാശം എല്ലാം ചേര്‍ന്ന് അന്തരീക്ഷ ഇഛ2-ന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാനിടയാക്കിക്കൊണ്ടിരിക്കുന്നു. ഭൂരിഭാഗം ജീവജാലങ്ങള്‍ക്കും ഇതു താങ്ങാനാവില്ല. ജലബാഷ്പീകരണ നിരക്കു കൂടുന്നതുകൊണ്ട് ജലസ്രോതസ്സുകള്‍ വറ്റും, മണ്ണുവരളും, കൃഷിനശിക്കും. പുതിയതരം കീടങ്ങളും രോഗാണുക്കളും ഉരുത്തിരിയും. എല്‍-നിനോ പോലുള്ള പ്രതിഭാസങ്ങള്‍ ശക്തമാവുകയും കാറ്റിന്റെ ഗതിയും മഴയുടെ വിതരണവും മാറുകയും ചെയ്യും. ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതിനാല്‍ കടല്‍ നിരപ്പുയര്‍ന്ന് തീരങ്ങളും ദ്വീപുകളും മുങ്ങും... ആപത്തുകളുടെ ഈ പട്ടിക ഇനിയും നീട്ടാം. അതുകൊണ്ടു കാര്യമില്ല. സമ്പന്നരാജ്യങ്ങളില്‍ ഏറെയും മിതശീതോഷ്ണമേഖലയിലാണ്. അവര്‍ ജീവിതശൈലി മാറ്റാതെ, ഊര്‍ജ ഉപഭോഗം കുറയ്ക്കാതെ, ആര്‍ക്കും രക്ഷപ്പെടാനാവില്ല. ഏറ്റവും കൂടുതല്‍ ദുരിതം ആദ്യമേ വന്നുഭവിക്കുക ദരിദ്രരായ ഉഷ്ണമേഖലാ രാജ്യങ്ങളിലാണ്. നമ്മളും അതില്‍ പെടും. അതുകൊണ്ട് നമ്മള്‍ ശബ്ദമുയര്‍ത്തണം; ദരിദ്രരാജ്യങ്ങള്‍ക്ക് നേതൃത്വം നല്കണം. മുതലാളിത്ത വികസിത രാജ്യങ്ങളുടെ സമീപനം പരിസ്ഥിതി സംബന്ധിച്ച ആഗോള സമ്മേളനങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

കാലാവസ്ഥാമാറ്റം സംബന്ധിച്ചിട്ടുള്ള കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പരിണിതി ലോകരാഷ്ട്രങ്ങളില്‍ ആശങ്കയുണര്‍ത്താന്‍ പോന്നതാണ്. ആഗോള താപനത്തെ ചെറുക്കുന്നതിനും ഇതിനു കാരണമായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമുള്ള നടപടികളെടുക്കുക എന്നുള്ളതായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം. എന്നാല്‍ നിലനില്‍ക്കുന്ന കരാറുകളേ ഉടമ്പടികളോ പോലും നടപ്പാക്കാന്‍ മുതിരാത്ത വികസിത രാജ്യങ്ങള്‍ക്ക് ഈ ഉച്ചകോടിയേയും പതിവുപോലെ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിഞ്ഞു.

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നത് വികസിത രാജ്യങ്ങളാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വ്യവസായകവത്കൃതമായ ഇത്തരം രാജ്യങ്ങളില്‍ നിന്നും പുറത്തുവിടുന്ന വാതകങ്ങള്‍ ജീവരാശിയുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന തലത്തിലുള്ളതാണ്. ഇതിനെ ചെറുക്കുന്നതിന് ലോകരാജ്യങ്ങള്‍ ഒത്തുകൂടിയിട്ടാണ് ക്യൊട്ടോ ഉച്ചകോടിയില്‍, ഈ രാജ്യങ്ങളില്‍ നിന്നും പുറത്തുവിടപ്പെടുന്ന വാതകങ്ങളുടെ അളവില്‍ ഘട്ടംഘട്ടമായി കുറവ് വരുത്തണം എന്നു തീരുമാനിച്ചത്.

എന്നാല്‍ കോപ്പന്‍ഹേഗനില്‍ നടന്നത് തികച്ചും പരിഹാസ്യമായ കാര്യങ്ങളാണ്. സാമ്രാജ്യത്വശക്തികള്‍ വളര്‍ത്തിയ വ്യവസായ ഭീമന്മാരുടെയും മറ്റും സമ്മര്‍ദ്ദത്തിനു വഴങ്ങിയിട്ടുള്ള നിലപാടാണ് വികസിതരാജ്യങ്ങള്‍ അംഗീകരിച്ചത്. കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് കാരണക്കാരായ ഈ രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനുള്ള അവികസിതരാജ്യങ്ങളുടെ വാദം ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്. തങ്ങളുടെ ആവാസവ്യവസ്ഥകളെയും കാര്‍ഷിക മേഖലയെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ കാലാവസ്ഥയെ തകര്‍ക്കുന്ന ഇത്തരക്കാരുടെ ചെയ്തികള്‍ക്ക് അറുതിവരുത്തുവാനാവശ്യമായ നടപടികളായിരുന്നു മുഖ്യമായും ഉയര്‍ന്നുവന്നത്.

ഇപ്പോഴത്തെ അവസ്ഥയില്‍ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിതെറ്റിക്കാന്‍ മാത്രമെ കോപ്പന്‍ഹേഗന്‍ ഉച്ചകോടി ഉതകുകയുള്ളൂ. ഇന്ത്യപോലെയുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍പോലും ഈ പ്രശ്‌നത്തില്‍ സാമ്രാജ്യത്വ ഇംഗിതത്തിനു വഴങ്ങുന്നത് പ്രശ്‌നത്തിന്റെ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുന്നു. കുത്തകവത്കരണം ശക്തിപ്പെട്ടിരിക്കുന്ന ഇക്കാലത്ത് കാലാവസ്ഥാവ്യതിയാനം പോലെയുള്ള ജീവരാശിയുടെ പ്രശ്‌നങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. ലോക ജനതയുടെ ആകെ പ്രതിഷേധത്തിന്റെതോത് വര്‍ദ്ധിപ്പിക്കാന്‍ ഈ ഉച്ചകോടി ഹേതുവാകും എന്നു സംശയമില്ല. കുത്തകവത്കരണത്തിനും സാമ്രാജ്യത്വവത്കരണത്തിനും എതിരെ ശക്തമായ ചെറുത്തുനില്‍പ്പ് വളരുന്നതുപോലെ മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് മുഖ്യ ഹേതുവായിട്ടുള്ള വികസിത രാജ്യങ്ങള്‍ക്കെതിരെയും പ്രതിഷേധം ഉയരേണ്ടതുണ്ട്. സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തുന്ന പരിസ്ഥിതി പ്രതിസന്ധികളുടെ രാഷ്ട്രീയ മാനം തിരിച്ചറിയുകയും അത് ജനങ്ങളുടെ ബോധതലത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ജീവന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന ഏവരുടെയും കടമയാണ്.



MESSAGE


I am extremely happy to be informed that the Democratic Youth Federation of India, Kerala State Committee has decided to observe 5th June, 2010 (World Environment Day) as “Green Day’’ and also celebrate the month of June 2010 as “Environment Conservation Month’’ So as to create awareness among the people on the urgent need to protect our endangered flora and fauna from further degradation and help us to maintain the ecological balance of our environment.
I wish the “Green Day” Programme and the month long environment conservation activities all success.


A K Antony
Minister for Defence, India





പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ബ്ലോഗ് ആരംഭിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷം.
ആഗോളതാപനത്തിന്റെ ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിവിധതരത്തിലുള്ള പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുന്നത് സ്വാഗതാര്‍ഹമാണ്.
ബ്ലോഗിന് എല്ലാ വിജയവും ആശംസിക്കുന്നു.


വി എസ് അച്യുതാനന്ദന്‍
മുഖ്യമന്ത്രി




********************************************************


പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളെയും നിലനില്‍പ്പിനേയും ഉള്‍ക്കൊള്ളാതെ നടത്തുന്ന ഇടപെടലുകള്‍ പ്രകൃതിയുടെ നാശത്തിന് വഴിവെക്കും. അതിലൂടെ പ്രകൃതിയില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്ത് ജീവിക്കുന്ന മനുഷ്യരാശിയുടെ നാശത്തിലേക്കും ഇത് നയിക്കും. അതുകൊണ്ട് തന്നെ പരിസ്ഥിതി പ്രശ്‌നം എന്നത് ഗൗരവമായി കണക്കിലെടുക്കേണ്ട ഒന്നാണ്. എന്നാല്‍ പ്രകൃതിയില്‍ ഇടപെടാതെ മനുഷ്യന് മുന്നോട്ട് പോകാനും ആവില്ല. പ്രകൃതിയെ തൊടാന്‍ പാടില്ലെന്ന കേവല പരിസ്ഥിതി വാദം മനുഷ്യന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്നതാണ്. അതുകൊണ്ട് ഓരോ പദ്ധതിയുടേയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് അവ പ്രകൃതിയെ തകര്‍ക്കുന്ന വിധമല്ലെങ്കില്‍ സ്വീകരിക്കുകയും വേണം. ഇന്ന് മുതലാളിത്ത ശക്തികള്‍ പ്രകൃതിയെ അന്ധമായ ചൂഷണത്തിന് വിധേയമാക്കി തകര്‍ക്കുന്ന നില വര്‍ദ്ധിച്ചിരിക്കുകയാണ്. ആഗോളതാപനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇതിന്റെ ഫലമാണ്. മനുഷ്യരാശിയെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വിധത്തില്‍ പരിസ്ഥിതി സംബന്ധിച്ച് ഒരു ബ്ലോഗ് ഡി.വൈ.എഫ്.ഐ ഒരുക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. ഈ സംരംഭം പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച വിപുലമായ ചര്‍ച്ചയ്ക്കും പ്രചരണത്തിനും ഇടയാവട്ടെ എന്ന് ആശംസിക്കുന്നു.
അഭിവാദനങ്ങളോടെ,

പിണറായി വിജയന്‍
സിപിഐ(എം) സംസ്ഥാനസെക്രട്ടറി




********************************************************



ഹരിത ബജറ്റിന്റെ വര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പരിസ്ഥിതി സംരക്ഷണമാസം ആചരിക്കുന്നതിന് തീരുമാനിച്ചതില്‍ സന്തോഷമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന അജണ്ടയില്‍ ഇതോടെ പരിസ്ഥിതി സംരക്ഷണവും മുഖ്യമായ സ്ഥാനം പിടിക്കുകയാണ്. ഈ ഭൂമി ഇന്നുളളവര്‍ക്ക് മാത്രമല്ല, വരും തലമുറകള്‍ക്കും വേണ്ടിയുളളതാണ്. യുവതയെ സംബന്ധിച്ചടത്തോളം അങ്ങനെ പരിസ്ഥിതി സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിലൊന്നായി മാറുന്നു. വൃക്ഷവല്‍ക്കരണം, മലിനീകരണം തടയല്‍, ഊര്‍ജ ദുര്‍വ്യയം ഒഴിവാക്കല്‍ തുടങ്ങിയ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലെ സാമ്രാജ്യവിരുദ്ധ രാഷ്ട്രീയവും കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്. നാലു ശതമാനം മാത്രം ജനസംഖ്യയുളള അമേരിക്കയാണ് 29 ശതമാനം കാര്‍ബണ്‍ നിര്‍ഗമനത്തിന്റെയും ഉത്തരവാദിത്വം പേറുന്നത്. അമേരിക്ക പോലുളള സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ അവയുടെ ജീവിതശൈലിയിലും സാങ്കേതിക വിദ്യയിലും വളര്‍ച്ചാ ലക്ഷ്യങ്ങളിലും മാറ്റം വരുത്തിയാലല്ലാതെ പരിസ്ഥിതിസംരക്ഷണം സാധ്യമല്ല. എന്നാല്‍ ആഗോളതാപന വിരുദ്ധ നടപടികളുടെ ഭാരം മൂന്നാംലോകത്തെ വളരുന്ന രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനാ ണ് അമേരിക്ക ശ്രമിക്കുന്നത്. ഇത് തുറന്നു കാണിക്കേണ്ടതുണ്ട്.



ഡോ.ടി.എം.തോമസ് ഐസക്ക്‌
ധനകാര്യവകുപ്പ് മന്ത്രി



********************************************************
അമ്മഭൂമിയെ സംരക്ഷിക്കുക

നമ്മുടെ ചിന്തയുടെ കേന്ദ്രസ്ഥാനത്ത് ഒട്ടേറെ വിഷയങ്ങളുണ്ട്. തീര്‍ച്ചയായും നമ്മെ അസ്വസ്ഥരാക്കുന്ന പ്രശ്‌നങ്ങളാണ് അതെല്ലാം. ആ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം.

സംസ്‌കാരത്തിന്റേയും സമ്പദ്‌വ്യവസ്ഥയുടെയുംമേലുള്ള അധിനിവേശങ്ങള്‍, ആഗോളവത്കരണം, കമ്പോള -ഉപഭോഗസംസ്‌കാരത്തിന്റെ വളര്‍ച്ച, മതതീവ്രവാദം, രോഗാതുരയാകുന്ന മാതൃഭാഷ....ഇതെല്ലാം നമ്മുടെ അടിയന്തിരശ്രദ്ധപതിയേണ്ട വിഷയങ്ങള്‍തന്നെ. പക്ഷെ ഭൂമി ക്ഷയിച്ചു കഴിഞ്ഞാലോ ? ഭൂമി ആവാസ യോഗ്യമല്ലാതായാല്‍ പിന്നെ മറ്റെല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു പ്രസക്തിയുമില്ലെന്ന് വരുന്നു.

ആഗോളതാപനം വര്‍ദ്ധിക്കുകയാണ്. ഹിമ പര്‍വ്വതങ്ങളിലെ മഞ്ഞ് ഉരുകി സമുദ്രങ്ങളില്‍ ലയിച്ച് സമുദ്ര നിരപ്പ് ഉയരുകയാണ്. പുഴകളായ പുഴകളെല്ലാം വറ്റിക്കഴിഞ്ഞു. പച്ചക്കുന്നുകള്‍ മൊട്ടക്കുന്നുകളായി മാറി. തണ്ണീര്‍തടങ്ങളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റ് എടുപ്പുകള്‍.... വികസനത്തിന്റെ പേരിലുള്ള അനിയന്ത്രിതമായ വ്യാവസായവല്‍ക്കരണവും മനുഷ്യന്റെ ദുരയുമാണ് ഇന്ന് പ്രകൃതിയെ ഈ അവസ്ഥയിലെത്തിച്ചത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യവംശത്തിന്റെ നിലനില്പിനെത്തന്നെ അപകടപ്പെടുത്തുകയാണ്.

നീര്‍ക്കെട്ടുകളും കായലുകളും പുഴകളും കണ്ടല്‍ക്കാടുകളും നിറഞ്ഞുകിടക്കുന്ന ഹരിത ഭൂവാണ് കേരളം. കാലാവസ്ഥാ വ്യതിയാനം നമ്മെ ബാധിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള നമ്മുടെ ധാരണ. പക്ഷേ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മുടെ കേരളവും ആഗോളതാപനത്തിന്റെ ആഗ്നേയ വലയത്തിനുള്ളില്‍ തന്നെയാണെന്നാണ്.

ഈ അടിയന്തര പ്രശ്‌നത്തെക്കുറിച്ച് ഡിവൈഎഫ്‌ഐ ജാഗ്രതപുലര്‍ത്തുന്നതായി കണ്ട് സന്തോഷിക്കുന്നു. കാല്‍ ലക്ഷത്തോളം വരുന്ന ഡിവൈഎഫ്‌ഐയുടെ യൂണിറ്റുകളില്‍ ഓരോന്നും പത്തുവൃക്ഷതൈകള്‍ വീതം നട്ടുപിടിപ്പിയ്ക്കുകയാണ്. വളരെ ശ്ലാഘനീയമാണ് ഈ സംരംഭം. ആഗോള താപനവര്‍ദ്ധനവിനു പ്രധാന കാരണമായ ഹരിതവാതക വിസര്‍ജനം നിയന്ത്രിയ്ക്കുവാന്‍ ഏറ്റവും ഉചിതമായ വഴി മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കുക എന്നതുതന്നേയാണ്. അതുകൊണ്ട് എല്ലാ പ്രകൃതി സ്‌നേഹികളും ഡിവൈഎഫ്‌ഐ ഏറ്റെടുത്ത ഈ ദൗത്യത്തെ പിന്തുണയ്‌ക്കേണ്ടതാണ്.

ഡിവൈഎഫ്‌ഐയുടെ സംരംഭത്തിന് ഞാന്‍ ഹൃദയപൂര്‍വ്വം വിജയാശംസകള്‍ നേരുന്നു.

എം മുകുന്ദന്‍

********************************************************
ഭൂമിയെ രക്ഷിക്കുക, അല്ലെങ്കില്‍ മരിക്കുക.

ഭൂമിയുടെ അവകാശി മനുഷ്യന്‍മാത്രമല്ല. ഫോസില്‍ അവശേഷിപ്പിക്കാത്ത മണ്ണിര മുതല്‍ കൂറ്റന്‍ തിമിംഗലങ്ങള്‍വരെയുള്ള ദശലക്ഷക്കണക്കിനുള്ള ജീവികള്‍കൂടിയാണ്. അതിജീവനസമൂഹശ്രേണിയിലെ ഒരു കണ്ണിമാത്രമാണ് മനുഷ്യന്‍. ജീവരാശിയുടെ പൊതുവായ അതിജീവനത്തിലൂടെ മാത്രമേ മനുഷ്യനും നിലനില്പുള്ളൂ. ഭൂമിയെ അശാസ്ത്രീയമായി വെട്ടിപ്പിടിക്കാനും ചൂഷണം ചെയ്യാനും കീഴടക്കാനുമുള്ളതല്ല. അനുഭാവപൂര്‍വ്വമുള്ള പങ്കാളിത്തമാണ് വേണ്ടത്. പൊന്‍മുട്ടയിടുന്ന താറാവിനെ ദുരമൂത്ത് ഒരു ദിവസം കൊണ്ടുകൊല്ലരുത്. പരിസ്ഥിതി സാക്ഷരതയുള്ളവരാണ് പഞ്ചായത്തുതലം മുതല്‍ പാര്‍ലമെന്ററിതലം വരെ ജനനേതാക്കള്‍ ആകേണ്ടത്. പ്രകൃതിയുടെ മേലുള്ള ചെറിയഹിംസപോലും വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രാണവായൂ വലയത്തിലെ വിള്ളലിനും ഭൗമതാപനപ്രതിഭാസത്തിനും പ്രധാനകാരണം മനുഷ്യസമൂഹത്തിന്റെ പ്രകൃതിവിരുദ്ധ നടപടികള്‍ ആണ്. ഒരു തുള്ളിവെള്ളത്തിനും ഒരു നിമിഷത്തെശ്വാസത്തിനുംവേണ്ടി യുദ്ധം ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്.
ലോകത്തെ സാക്ഷരസമൂഹങ്ങളില്‍ പരിസ്ഥിതിനാശം പൈശാചികമായി വരുത്തുന്നത് കേരളം മാത്രമാണ്. വനനശീകരണം, വയല്‍നികത്തല്‍, മണലൂറ്റല്‍, ചെളിയെടുക്കല്‍, കൃത്രിമ വളത്തിന്റെയും കീടനാശിനിയുടെയും വര്‍ദ്ധിച്ച ഉപയോഗം, പ്ലാസ്റ്റിക്കിന്റെ ധാരാളിത്തം, രാക്ഷസീയമായ കോണ്‍ക്രീറ്റ് വല്‍ക്കരണം, പ്രകൃത്യാലുള്ള കാവുകളും കുളങ്ങളും ഇല്ലാതാക്കല്‍, നിരോധിച്ചമരുന്നുകളുടെ പ്രയോഗം, ഭക്ഷണത്തിലെ മായം, പുറംപോക്കുകളിലെ അവശിഷ്ടക്കൂനകള്‍, പാതയോരങ്ങളിലും കനാല്‍-പാലം പരിസരങ്ങളിലും അന്യസംസ്ഥാനക്കാരായ നാടോടികളുടെ അനാരോഗ്യകരമായ അതിക്രമണം, കൃഷിചെയ്യാതിരിക്കല്‍, കേരളപ്രകൃതിക്കു സഹജമല്ലാത്ത അക്കേഷ്യ, മാഞ്ചിയം, യൂക്കാലി, റബ്ബര്‍ എന്നിവയുടെ ആധിക്യം, വൃത്തികെട്ട ആശുപത്രിപരിസരങ്ങള്‍, കുടിവെള്ളക്ഷാമം തുടങ്ങിയവ കേരളത്തിന്റെ പരിസ്ഥിതി - പ്രതിസന്ധി പ്രകരണങ്ങള്‍ ആണ്.
ഭൂഗര്‍ഭജലസ്‌ത്രോതസ്സുകുറഞ്ഞുവരുന്നതും നദികളുടെ അകാലമരണവും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവുമാണ് ഏറ്റവും രൂക്ഷമായ പരിസ്ഥിതിപ്രതിസന്ധി. ഒരിഞ്ചുവനം നശിപ്പിക്കുന്നവരും വിഷപ്പുകവാഹനത്തില്‍ നിന്നുപുറത്തേക്കുവിടുന്ന ആളും പ്ലാസ്റ്റിക്കുവലിച്ചെറിയുന്നവനും മാരകമായ കീടനാശിനി ഉപയോഗിക്കുന്നവനും ജനദ്രോഹിയാണ്. വന്‍കിടഡാമുകള്‍ക്കും അണുനിലയത്തിനും പകരം സൗരോര്‍ജ്ജം പോലെയുള്ള അതിജീവനോര്‍ജ്ജസാദ്ധ്യതകള്‍ ആണ് തേടേണ്ടത്. ജലസ്രോതസ്സുകള്‍ പരിപാലിക്കുക, പുഴകളുടെ ഒഴുക്കുവീണ്ടെടുക്കുക, പുകമലിനീകരണം ഒഴിവാക്കുക, കൊതുകുകളെ നശിപ്പിക്കുക, കൃഷിചെയ്യുക, ഫലവൃക്ഷങ്ങള്‍ നടുക, മതതീവ്രവാദങ്ങള്‍ വെടിയുക.
പ്രിയപ്പെട്ടവരെ ഭൂമിയെ സംരക്ഷിക്കുക, അല്ലെങ്കില്‍ നശിക്കുക. മണ്ണിനെയും മാരിയേയും മരത്തേയും നമ്പി ഊരിനെയും പാരിനേയും വാസയോഗ്യമാക്കുക.

ഡി വിനയചന്ദ്രന്‍


********************************************************


പരിസ്ഥിതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ഇക്കാലത്ത് വളരെയേറെ പ്രസക്തമായ ഒരുക്യാമ്പയിനാണ് ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുന്നത്. ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം നടുമ്പോള്‍ അത് സ്വജീവിതത്തിന്റെ ഭദ്രതയ്ക്കും വരുംതലമുറകളുടെ നിലനില്‍പ്പിനും വേണ്ടിയാണെന്ന് നാമറിയണം. കാലാവസ്ഥാവ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും പുതിയ പരിതസ്ഥിതിയില്‍ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഏറ്റെടുക്കേണ്ടതുണ്ട്. ലോകപരിസ്ഥിതിദിനം ഹരിതദിനമായും, ജൂണ്‍മാസം പരിസ്ഥിതിസംരക്ഷണമാസമായും ഏറ്റെടുക്കാന്‍ തീരുമാനിച്ച് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന യുവജനക്യാമ്പയിന്‍ ചരിത്രപാഠമാകുമെന്ന് തീര്‍ച്ചയാണ്. അകമഴിഞ്ഞ പിന്തുണയും ഭാവുകങ്ങളും ഞാന്‍ നേരുന്നു.


മുകേഷ്

********************************************************
ഡിവൈഎഫ്‌ഐ കേരളസംസ്ഥാനകമ്മിറ്റി നേതൃത്വത്തില്‍ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറെ വിപുലമായി ഏറ്റെടുക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. മനുഷ്യജീവിതം അസാദ്ധ്യമാകുംവിധം ഭൂമി ചുട്ടുപൊള്ളുന്ന അവസ്ഥയിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു മാസംനീണ്ടുനില്ക്കുന്ന പരിപാടി ഏറ്റെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഹരിതാഭമാര്‍ന്ന പ്രതലം ഭൂമിയ്ക്ക് നഷ്ടമായതുവഴി ആഗോളതാപനത്തിന്റെ ആഘാതം വര്‍ദ്ധിച്ചിരിക്കുകയാണ് . പ്രകൃതിജന്യ നീര്‍ചാലുകളും മണ്ണിന്റെ ഈര്‍പ്പവും ആവാസവ്യവസ്ഥയും ദാക്ഷിണ്യമില്ലാതെ വര്‍ത്തമാനകാലത്ത് തകര്‍ക്കപ്പെട്ടു. മനുഷ്യസമൂഹം പ്രകൃതിയില്‍സൃഷ്ടിച്ച ഇത്തരം മാറ്റങ്ങള്‍ തിരുത്തപ്പെടുകയെന്നത് ഇന്നത്തെ മാത്രമല്ല ഭാവിയുടെകൂടെ അനിവാര്യതയാകുന്നു. പരിസ്ഥിതിബോധം രാഷ്ട്രീയേതരമായ ഒരു വിഷയമല്ല.
ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. വികസിതരാജ്യങ്ങള്‍ പുറന്തള്ളുന്ന താപവും മാലിന്യങ്ങളും, സൃഷ്ടിക്കുന്ന പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം സൃഷ്ടിക്കേണ്ടത് അവികസിത, ദരിദ്ര്യരാഷ്ട്രങ്ങളാണെന്ന ധാര്‍ഷ്ട്യമാണ് കോപ്പന്‍ഹെഗനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ലോകരാഷ്ട്രീയത്തില്‍ സാമ്രാജ്യത്വത്തിനെതിരായ പുതിയ സമരമുഖമാണ് പരിസ്ഥിതിപ്രശ്‌നങ്ങളില്‍ തുറക്കപ്പെട്ടിരിക്കുന്നത്. പ്രകൃതിയെ പരിലാളനപൂര്‍വ്വം, സംരക്ഷിക്കുക എന്നത് സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ മറ്റൊരു തലമാണ് എന്ന ധാരണയോടെ, ഇടപെടാനാവണം. 'പരിസ്ഥിതിയുടെ രാഷ്ട്രീയ'ത്തെ സംബന്ധിച്ച്, നേരത്തെതന്നെ നാം ഏറ്റെടുത്ത പ്രമേയങ്ങളും തീരുമാനങ്ങളും കൂടുതല്‍ ദൃഢതയോടെ ഉയര്‍ത്തിപ്പിടിക്കേണ്ട സംഭവമാണിത്.
ഈ പശ്ചാത്തലത്തില്‍ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കുമെതിരായ സാദ്ധ്യമായ പ്രതിരോധം സംഘടിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ഡിവൈഎഫ്‌ഐ നിര്‍വ്വഹിക്കുന്നത്. ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം എന്ന പ്രസക്തമായ മുദ്രാവാക്യമുയര്‍ത്തി ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ഹരിതദിനമായും ജൂണ്‍മാസം പരിസ്ഥിതിസംരക്ഷണമാസമായും ആചരിക്കാനുള്ള തീരുമാനത്തിന് പിന്തുണ അറിയിക്കുന്നു. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നു.


പി.ശ്രീരാമകൃഷ്ണന്‍
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌





News

മലയാളമനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്
ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റിയുടെ തുറന്ന കത്ത്‌




To
ശ്രീ. കെ എം മാത്യൂ
ചീഫ് എഡിറ്റര്‍
മലയാള മനോരമ


സര്‍,
വിഷയം: ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഏറ്റെടുത്ത പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങളെ ബോധപൂര്‍വ്വം ഇകഴ്ത്തിക്കാണിക്കാന്‍ മനോരമ തെറ്റായവാര്‍ത്ത നല്കിയത് തിരുത്തണമെന്നാവശ്യപ്പെട്ട്:-

മാധ്യമപ്രവര്‍ത്തനരംഗത്തെ അനഭിലഷണീയ പ്രവണതകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് 2010 ജൂണ്‍ 08 ലെ മലയാളമനോരമപത്രത്തില്‍ 'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' പരിപാടിയെ സംബന്ധിച്ചു വന്ന വാര്‍ത്ത. പേനയിലൂടെ പിറവിയെടുക്കുന്ന വാര്‍ത്ത ഭാവനാസൃഷ്ടി മാത്രമാണെന്ന് തെളിയിക്കുന്നതാണത്. ലേഖകന്റെ (റിപ്പോര്‍ട്ടറുടെ) സൃഷ്ടിയോ, മാനേജ്‌മെന്റിന്റെ ഇംഗിതത്തിനൊപ്പിച്ചരചനയോ ഏതായാലും പരിസ്ഥിതി സംരക്ഷണങ്ങളോട് മനോരമ പുലര്‍ത്തുന്നുവെന്നവകാശപ്പെടുന്ന ആഭിമുഖ്യത്തിന്റെ എതിര്‍ധ്രുവത്തിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് വായനക്കാരെ അത് ബോധ്യപ്പെടുത്തുന്നു.

പരിസ്ഥിതി പ്രവര്‍ത്തനം എക്കാലത്തും ഡിവൈഎഫ്‌ഐ സംഘടനാപ്രവര്‍ത്തനത്തിലെ പ്രധാനദൗത്യമായിരുന്നു. ഇന്റര്‍നാഷണല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ്‌ചെയ്ഞ്ചിന്റെ നിഗമനങ്ങളും, നമുക്കുതന്നെ അനുഭവവേദ്യമായ കാലാവസ്ഥാവ്യതിയാനങ്ങളും ഊര്‍ജിതമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളെ പ്രേരിപ്പിച്ചു. 2010 ജനുവരിയില്‍ തിരുവനന്തപുരത്തുനടന്ന ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം അവതരിപ്പിച്ചംഗീകരിച്ച പ്രമേയത്തിന്റെ ആവിഷ്‌ക്കാരംകൂടിയാണിത്. രണ്ടുമാസക്കാലം മുമ്പ് യൂണിറ്റ് കമ്മിറ്റികള്‍ വരെ സംഘടനാപരമായി സജ്ജമാക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടാണ് ഈ ദൗത്യം ഏറ്റെടുത്തത്. അതിന്റെ തുടര്‍ച്ചയിലാണ് ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഹരിതദിനമായി ആചരിച്ചതും. അന്നേദിവസം ഒരു യൂണിറ്റ് കമ്മിറ്റി കുറഞ്ഞത് പത്തുവൃക്ഷതൈകളെങ്കിലും വച്ചുപിടിപ്പിക്കുമെന്ന് തീരുമാനിക്കുകയും ഒരു മാസം മുമ്പുതന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണങ്ങള്‍ മനസിലാക്കാനും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനുമായി ഒരു ബ്ലോഗ് www.dyfi-saveearth.blogspot.com എന്ന വിലാസത്തില്‍ ആരംഭിക്കുകയും ചെയ്തു. പോസ്റ്ററുകളും, ആഗോളതാപനത്തെ സംബന്ധിച്ച ശാസ്ത്രീയവസ്തുതകളടങ്ങിയ ലഘുലേഖകളുമുള്‍പ്പെടെ തയ്യാറാക്കി യൂണിറ്റുഘടകങ്ങള്‍വരെ എത്തിച്ചു. ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയില്‍ പരിസ്ഥിതിസംബന്ധമായ ലേഖനങ്ങള്‍വഴി പ്രവര്‍ത്തകര്‍ക്ക് വ്യക്തതവരുത്തി. ഈ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ജൂണ്‍ 5 ഹരിതദിനമായി ആചരിച്ചത്. എന്നാല്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതിനപ്പുറം നാലുലക്ഷത്തോളം വൃക്ഷതൈകളാണ് കേരളത്തിലാകമാനം വച്ചുപിടിപ്പിയ്ക്കാനായത്. വനംവകുപ്പില്‍നിന്നുമാത്രമായി 183410 (കാസര്‍ഗോഡ്: 10000, കണ്ണൂര്‍: 15000, കോഴിക്കോട്: 23350, വയനാട്: 2000, മലപ്പുറം: 17500, പാലക്കാട്: 15000, തൃശ്ശൂര്‍: 16500, എറണാകുളം: 15500, ഇടുക്കി: 2460, കോട്ടയം: 12000, ആലപ്പുഴ: 10000, പത്തനംതിട്ട: 8000, കൊല്ലം: 15100, തിരുവനന്തപുരം: 21000) വൃക്ഷതൈകള്‍ 50 പൈസാനിരക്കില്‍ വാങ്ങിച്ചിരുന്നു. വിവിധ സ്വകാര്യ ഏജന്‍സികളിലൂടേയും, ചില പ്രദേശങ്ങളില്‍ നേഴ്‌സറികള്‍ ആരംഭിച്ച് ഉല്പാദിപ്പിച്ച തൈകളുമുള്‍പ്പെടെ 205090 വൃക്ഷതൈകള്‍ ഇതുകൂടാതേയും നട്ടുപിടിപ്പിച്ചു. ജൂണ്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഇതിലുമധികം വൃക്ഷതൈകള്‍ നട്ടുപിടിപ്പിയ്ക്കും.
പക്ഷപാതിത്വവും മുന്‍വിധിയുംബാധ്യതയാകാത്ത മനസ്സുള്ള ഏതൊരാള്‍ക്കും ബോധ്യമാകുന്ന വസ്തുതയാണിത്. നേരിട്ട് പരിശോധിച്ച് ഈ വസ്തുത ആവര്‍ത്തിച്ചുറപ്പിയ്ക്കാനും സാധിക്കും. എന്നിട്ടുമെന്തുകൊണ്ടാണ് പരിസ്ഥിതിപ്രവര്‍ത്തനത്തെപ്പോലും വൈരനിര്യാതനസമീപത്തോടെ മനോരമ കാണുന്നത് എന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഇതരയുവജനസംഘടനകളും അരാഷ്ട്രീയത അലങ്കാരമാക്കുന്നവരുംപോലും അംഗീകരിച്ച പ്രവര്‍ത്തനത്തെ അപഹസിയ്ക്കുവാന്‍ മനോരമ തയ്യാറായത് അതീവവേദനാജനകമാണ്. കഷണ്ടിയ്‌ക്കൊപ്പം ചികിത്സയില്ലാത്ത എന്തോ ഒന്ന് ബാധിച്ചത് ലേഖകനുമാത്രമാണോ എന്നറിയാന്‍ ആകാംക്ഷയുണ്ട്. മലയാളമനോരമ പരിസ്ഥിതിദിനത്തില്‍ നട്ടുപിടിപ്പിച്ച വൃക്ഷതൈകളുടെ കണക്കുകള്‍ പത്രപ്പരസ്യത്തിലൂടെ അറിയിച്ചപ്പോള്‍, കണക്കുകള്‍ക്കപ്പുറം ഒരുതൈ എങ്കില്‍ ഒരുതൈ എന്ന് വിശ്വസിയ്ക്കാനും ആശ്വസിക്കാനും തയ്യാറായ സംഘടനയാണ് ഡിവൈഎഫ്‌ഐ എന്നുകൂടി വിനയപൂര്‍വ്വം അറിയിക്കട്ടെ. 'ക്യാബിനു'കള്‍ക്കകത്തും 'ഡസ്‌ക്കു'കളിലും പിറക്കുന്ന പരസ്യങ്ങളല്ല, യൂണിറ്റുതലം വരെ വിന്ന്യസിക്കപ്പെട്ട സംഘടനാഘടകങ്ങളിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത് എന്ന് ജനങ്ങള്‍ അറിയുകയും സ്വീകരിക്കുകയും ചെയ്യുമെന്നത് ഞങ്ങളെ സംതൃപ്തരാക്കുന്നു.


അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം മാനവരാശിയെബാധിക്കുന്ന ഒരു പ്രധാനപ്രശ്‌നത്തെ മനോരമ ഇങ്ങനെ സമീപിച്ചതില്‍ ഞങ്ങള്‍ക്ക് അഗാധമായ ദു:ഖമുണ്ട്. പരസ്പരം പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും വളര്‍ത്തിയെടുക്കേണ്ടൊരു മഹായജ്ഞത്തെ സങ്കുചിതമായൊരര്‍ത്ഥത്തില്‍ പരിമിതപ്പെടുത്താന്‍ മനോരമ നടത്തിയ ശ്രമം പരിഹാസ്യമാംവിധം പാളിപ്പോയെന്ന് ദയവായി അറിയുക. ആ ശ്രമത്തിലൂടെ മാധ്യമധര്‍മ്മത്തെ ദുരുപയോഗം ചെയ്യുകയാണ് മലയാള മനോരമ ചെയ്തതെന്നുകൂടി വിനയപൂര്‍വ്വം ഓര്‍മ്മിപ്പിയ്ക്കുന്നു; തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.




സ്‌നേഹാദരങ്ങളോടെ,


ടി വി രാജേഷ്
സെക്രട്ടറി




------------------------------------------------------------------------------------------------


























































































ഉദ്ഘാടനം

Photo Gallery















ഡി വൈ എഫ് ഐ യുടെ ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം പദ്ധതി കൊല്ലത്ത് വനംവകുപ്പു മന്ത്രി ശ്രീ.ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

























ഡി വൈ എഫ് ഐ യുടെ ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം പദ്ധതി ആലപ്പുഴയില്‍ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.


















ഡി വൈ എഫ് ഐ യുടെ ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം പദ്ധതി തിരുവനന്തപുരത്ത് സുഗതകുമാരി ഉദ്ഘാടനം ചെയ്യുന്നു.
























ഹരിതദിനത്തില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം
ക്യാമ്പയനില്‍ പങ്കെടുത്ത് കൊണ്ട് ചലച്ചിത്രനടന്‍ മുകേഷ് വൃക്ഷത്തൈ നടുന്നു.
























ഹരിതദിനത്തില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം
ക്യാമ്പയനില്‍ പങ്കെടുത്ത് കൊണ്ട് ചലച്ചിത്രസംവിധായകന്‍ ഡോ.ബിജു
വൃക്ഷത്തൈ നടുന്നു.















ഡി വൈ എഫ് ഐ യുടെ ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം ക്യാമ്പയിന്റെ ബ്ലോഗ്
ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.



Campaign
































Articles

ഭൂമിക്ക് ചൂടേറുമ്പോള്‍....

ഭൂമിയുടെ അവകാശികള്‍ക്ക് - ഡോ. തോമസ് ഐസക്ക്

കാലാവസ്ഥ വ്യതിയാനത്തിന്റെ രാഷ്ട്രീയമാനം - എം.എ.ബേബി

മരം നടുമ്പോള്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം - എം ബി രാജേഷ്


Testimonials

ഒരു തൈ നടുമ്പോള്‍ - ഒ എന്‍ വി




************************************************************


Dr RVG Menon


May I congratulate DYFI for starting a "Green Day" campaign with the objective of calling attention to the importance of conserving the environment. I hope the campaign will have two aspects: one to bring out the scientific details of what is happening to our environment and the role of the so-called developed nations in this wanton destruction. The other aspect is what we, as individuals and organizations, can do at the local level, to counter this. This should of course include campaigns for energy conservation, emphasizing public transport, tree planting and protection of forest and wetlands, etc. But it should also address the more basic question: what is development, and what ought to be our development priorities.

The fact that an organization like DYFI has taken the initiative in this issue is a salutary development and I hope it will turn out to be a watershed in the environmental movement.
I wish the campaign all success.






************************************************************




മുരുകന്‍ കാട്ടാക്കട



മാനത്തുനോക്കൂ കറുത്തിരിക്കുന്നു
കാര്‍മേഘമല്ല കരിംപുകച്ചുരുളുകള്‍
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നു
പിച്ചിയല്ല വിഷംതിന്ന തെച്ചി

ഇനിയും ബാക്കിയാകുന്ന തെച്ചികള്‍ക്കെങ്കിലും വിഷം തീണ്ടാതിരിക്കാന്‍ നമുക്ക് മുന്‍കൈയ്യെടുക്കാം. 'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു.


************************************************************

ജോണ്‍ ബ്രിട്ടാസ്
കൈരളി ടി വി


പ്രകൃതിയേയും പരിസ്ഥിതിയേയും അതുവഴി ഭൂമിയേയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആദ്യം തുടങ്ങേണ്ടത് നമ്മുടെ മനസ്സിലാണ്. സമൂഹത്തില്‍ ഒരു പരിസ്ഥിതി കോടതി ഉണ്ടാവുകയാണെങ്കില്‍ പ്രതിക്കൂട്ടില്‍ കയറേണ്ടവരാണ് നമ്മള്‍ ഓരോരുത്തരും. നമ്മള്‍ കടംകൊണ്ടപ്രകൃതിയെ അതിന്റെ എല്ലാ സൗഭാഗ്യ-സൗരഭ്യത്തോടെയും വരും തലമുറക്ക് കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. നമുക്ക് അവകാശമായി കിട്ടിയതാണെന്ന ധാരണയിലുള്ള ചൂഷണമാണ് സമസ്ത തലങ്ങളിലും നടക്കുന്നത്. ലളിതമായ മുദ്രാവാക്യങ്ങളിലൂടെ ഓരോരുത്തര്‍ക്കും പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞാബദ്ധമായ പങ്കാളിത്തം വഹിക്കാന്‍ കഴിയും. ടാപ്പ് തുറക്കുമ്പോള്‍ കളയുന്ന വെള്ളത്തിന്റെ അളവില്‍ കുറവു വരുത്തുമെന്ന് മാത്രം ചിന്തിച്ചാല്‍ വലിയൊരു മാറ്റമായിരിക്കും അത് പരിസ്ഥിതിക്ക് ഉണ്ടാക്കിക്കൊടുക്കുക. പലതുള്ളി പെരുവെള്ളം എന്നതുപോലെ കൊച്ചു കൊച്ചു പ്രതിജ്ഞകളാണ് മഹാത്ഭുതങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത്. മനസ്സില്‍ തുടങ്ങട്ടെ നമ്മുടെ പരിസ്ഥിതി സ്‌നേഹം, തുടര്‍ന്ന് നമ്മുടെ വീട്ടിലും.


************************************************************
ഒരു പുതു ലോകം വരട്ടെ... ഇന്ദുമേനോന്‍

ദീര്‍ഘനാളത്തെ അലച്ചിലിനും അന്യദേശത്തെ കടുത്തചൂടിനും കൊടുംതണുപ്പിനും വേപ്പിലമണക്കുന്ന ഉഷ്ണക്കാറ്റിനും പൂവാഗകളുടെ ചുവപ്പന്‍ നട്ടുച്ചകള്‍ക്കും കടലോരവക്കില്‍ ഫ്രഞ്ച് മാതൃകകളില്‍ നിര്‍മ്മിച്ച ഹോട്ടലിന്റെ മട്ടുപ്പാവിലിരുന്നുകണ്ട അസ്തമയസന്ധ്യകള്‍ക്കുംശേഷം വീട്ടില്‍ അമ്മവിരിച്ചിട്ട കഞ്ഞിപ്പശരസയുരസലുകളുള്ള കട്ടിലില്‍ എന്റെ ചെറിയ പെണ്‍കുഞ്ഞൊപ്പം ഉറങ്ങിയ ദീര്‍ഘമായ ഒരു രാത്രിയായിരുന്നു ഇന്നലെ. മയക്കം നീണ്ടുനീണ്ട് വെയില്‍വീണുപൊള്ളുന്ന ഒമ്പതരയിലേക്കും അവിടുന്ന് പത്തിലേക്കും എത്താനായുമ്പോള്‍ പാതിയുറക്കത്തില്‍ ഒരുശബ്ദം, ടക് ടക്ക് ടക് ടക്ക്. ഒരു കാളവണ്ടിയുരുളുംപോലെയോ, ടാറിട്ടറോഡില്‍ കുളമ്പടിച്ച് ലോഹയൊച്ചയുണ്ടാക്കുന്ന നാല്ക്കാലിസഞ്ചാരംപോലെയോ ആയിരുന്നു അത്. ഉറക്കം വിട്ടുതുടങ്ങിയ നിമിഷത്തിലാണ് വലിയ ശബ്ദത്തോടെ അത് വീഴുന്ന ശബ്ദം ഞാന്‍ കേട്ടത്. ഞാന്‍ ചാടിയെഴുന്നേറ്റു. മണ്ണില്‍ നിന്നും വേരറുന്നുപോകുന്നതിന്റെ ശബ്ദം. എത്രമാത്രം വേദനാകരവും ആസ്വസ്തഭരിതവുമാണത്. ജാലകക്കാഴ്ചയില്‍ കണ്ടു മൂന്നുതെങ്ങുകള്‍ ഒരു വരിക്കപ്ലാവ്. പറമ്പില്‍ അവയുടെ ഉടല്‍പ്പശ രക്തംപോലെ കൊഴുത്തോട്ടി. അറവുകാരുടെ രാകുളികൊണ്ട് അവയുടെ ഉടല്‍ച്ചീന്ത് ശബ്ദവുംകൂടിയായപ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വന്നു. എണ്‍പതുവയസുള്ള തെങ്ങുകയറ്റക്കാരന്‍ കേളുമൂപ്പന് ചെറുപ്പത്തിലെ ഈ തെങ്ങുകളെ ഓര്‍മ്മയുണ്ട്. നീണ്ടുനീണ്ട്, ആകാശംതൊട്ട്, കായ്ക്കാതെ, ഓലകള്‍ ശുഷ്‌ക്കിച്ച് വിടരുന്ന, വാര്‍ദ്ധക്യം മണക്കുന്ന പഴയ കൊന്നത്തെങ്ങുകള്‍. മുറിച്ചില്ലെങ്കില്‍ അടുത്ത കാറ്റിന്-അച്ഛന്റെ ഭാഷയില്‍ ഒന്നാംപേജിലെ പത്രവാര്‍ത്തയിലെ സുന്ദരിക്കാറ്റ് ലൈലയില്‍-കടപുഴകുമായിരുന്നവ.

എന്തിന് പ്ലാവ് മുറിച്ചച്ഛാ....?
ഉണങ്ങിപ്പോയി ഉള്ളുണക്കം - നായരുടെ ഗംഭീരമറുപടി.

ആണോ? അല്ല, അല്ലായിരുന്നു. പ്ലാവിനരികില്‍ ചെന്നപ്പോള്‍ മുറിച്ചിട്ട തടിക്കിടയില്‍ ചെറിയ പച്ചമുഴകളുടെ തുടുപ്പ്. വര്‍ഷവളയങ്ങളില്‍ ജീവപ്പച്ചപ്പ്. വേരുകളില്‍ പുതുശിശുക്കളുടെ നിഷ്‌ക്കളങ്കത.

ദേഷ്യംപിടിച്ചാണ് ജോലിക്കുപോയത്. വല്ലാത്ത ദേഷ്യം. വരുന്നു ഒരു ഫോണ്‍. തരൂ നിങ്ങളുടെ സന്ദേശം. പരിസ്ഥിതിദിനമത്രേ. ആഹാ!! എത്ര സുന്ദരം. വയസ്സരെങ്കിലും കൂട്ടുകാരായിരുന്ന തെങ്ങുകളെ വെട്ടിവീണ് മൃതിപ്പെട്ട് കണ്ടപുലര്‍ച്ചയില്‍, അവരെ കെട്ടിപ്പിടിച്ച് വെട്ടാനനുവദിയ്ക്കാതിരിക്കേണ്ടുന്ന ഒരു ശാഠ്യത്തിന്റെ നഷ്ടത്തില്‍, മന്ദബുദ്ധിയായിരിക്കുന്ന ഞാന്‍ തന്നെ പറയണം-മരം ഒരുവരം. ഒരു തൈ പത്തുതൈ. എനിക്ക് ലജ്ജതോന്നി. എന്റെ സന്ദേശം ഒരു നുണയായിരിക്കും.

ഞാന്‍ സത്യംതൊട്ട ഒരു ഹൃദയസന്ദേശത്തെപ്പറ്റി ചിന്തിച്ചു. ചെറുപ്പത്തില്‍ (ഈ ഇരുപത്തിയൊന്‍പത് അവസാനിയ്ക്കുന്ന വലിപ്പത്തിലും) ജഡം-മൃതദേഹം കാണ്‍കെ ആരും മരിയ്ക്കാത്ത ഒരു ലോകത്തിനുവേണ്ടി വിചിത്രമായ ഒരു പ്രാര്‍ത്ഥന ഞാനുണ്ടാക്കിയിരുന്നു. മരത്തിന്റെ മരണവും ആ പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിച്ചു. എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലായിരുന്നു; പക്ഷേ മനുഷ്യര്‍ കേട്ടു. ചത്തുവീണ് മണ്ണില്‍ ചീഞ്ഞളിഞ്ഞമര്‍ന്ന് മണ്ണോ, പുഴുവോ, ചാരമോ ആകുന്ന ജീവനുകള്‍ക്കുപകരം അവന്‍ പ്ലാസ്റ്റിക്ക് നിര്‍മ്മിച്ചു. മരണമില്ലാത്തവന്‍. ചിരഞ്ജീവി- പ്ലാസ്റ്റിക്. അവന്‍ മണ്ണുള്‍പൊത്തുകളില്‍, കായലില്‍, കടലില്‍, മരവേരുകളിലെ ഇടവഴികളില്‍, കുപ്പയോരങ്ങളില്‍, ഉപേക്ഷിക്കപ്പെട്ട ഭൂപ്രദേശങ്ങളില്‍ കാലങ്ങളോളം ചിതറിക്കിടന്നു. എന്തുപറയും? അരുതെന്നോ? പറ്റില്ല... പ്ലാസ്റ്റിക് കുറച്ചുമാത്രം.

വീണ്ടുമുണ്ട് ജഡങ്ങള്‍. ഇ-ജഡങ്ങള്‍. കോടിക്കോടി മൊബൈല്‍ അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ വേസ്റ്റുകള്‍. അഹോ.... ഇ-മൃതദേഹങ്ങള്‍ ഒരിക്കലും സംസ്‌ക്കരിക്കാനാവാത്തവ. ഈശ്വരാ....എന്റെ ലോകം എത്രമലിനപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇന്നത്തെ ദിവസംമുഴുവനും ഞാന്‍ എന്റെ കണ്ണുകള്‍ തുറന്നുവെച്ചുകൊണ്ടുതന്നെനോക്കി. മലിനജലമൊഴുകുന്ന തോടുകള്‍, ഓടകള്‍, വേസ്റ്റടിഞ്ഞ കൊഴിയംപറമ്പുകള്‍, മോഡേണിലെ അഴുകമണമുള്ള ഞെളിയംപറമ്പ്, ബൈപ്പാസ് ഓരത്ത് ഉപേക്ഷിക്കപ്പെട്ട മാലിന്യക്കെട്ടുകള്‍, ജെ സി ബിയുടെ ചെന്നായ്‌വായ് കരണ്ടും മാന്തിയും തിന്നുതീര്‍ത്ത ചെമ്മണ്‍കുന്നുകള്‍.,ചെറിയൊരു വാഹനബ്ലോക്കില്‍ കേട്ട കീ...കീ....പൂ....പൂ..... ശബ്ദംപോലും നമ്മെ എത്ര മലിനപ്പെടുത്തിയിരിക്കുന്നു. അദൃശ്യകിരണംവിടുന്ന മൊബൈല്‍ ടവറുകള്‍, വളവും കീടനാശിനിയും പച്ചപൂശിയ കൃഷിപാടങ്ങള്‍, ചവറുപെറുക്കുന്നവന്റെ കൊട്ടയിലെ അണുമാലിന്യവികരണംവിട്ട് ആളെക്കൊല്ലിയായിരിക്കുന്ന തോറിയംറോഡുകള്‍.

എന്റെ ദൈവമേ.....! എന്റെ ഭൂമിയെപ്പറ്റി ഞാനിതാ ചിന്തിയ്ക്കുന്നു. എന്റെ മണ്ണിനെ, എന്റെ മാനത്തെ, എന്റെ മഴയെ, എന്റെ പുഴയെ, എന്റെ പാതയോരങ്ങളെ, എന്റെ കാറ്റുകളെ, എന്റെ പ്രപഞ്ചത്തെപ്പറ്റി ഞാനിതാ ചിന്തിക്കുന്നു. ഞാനുറപ്പിച്ചു. ഞാനിനി മീന്‍മാര്‍ക്കറ്റിലേക്കും സഞ്ചി കൊണ്ടുപോകും. ഞാനെന്റെ ഇത്തിരിപ്പറമ്പില്‍ തൈകള്‍ നടും, കോളറക്കാലത്ത് വെള്ളം നല്കിയ പൊട്ടക്കിണറോരത്ത് വൃക്ഷവൃദ്ധന്‍ വീണുമരിച്ച ഭൂമുറിവില്‍ ഞാനിനി മരങ്ങള്‍ നടും.

ഞാനിപ്പോള്‍ മറിച്ചു പ്രാര്‍ത്ഥിയ്ക്കുന്നു. എല്ലാവരും മരിക്കട്ടെ. മരിക്കുന്നവരുടെ ഒരുലോകം വരട്ടെ. ഈ മൃതദേഹങ്ങളുടേയും, പ്ലാസ്റ്റിക്കിന്റേയും സംസ്‌ക്കരിക്കപ്പെടാത്ത ഒരു നശിച്ചലോകത്തുനിന്നും മണ്ണിലഴുകുന്ന, ജലത്തിലലിയുന്ന കൃമികീടങ്ങളുടെ ദഹനരസത്തിലാളിത്തീരുന്ന മരണത്തിന്റെ, അങ്ങനെ ഒരു ജീവന്റേയും ഒരുപുതുലോകം വരട്ടെ....

(ഡി വൈ എഫ് ഐ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ വിജയവും ആശംസിക്കുന്നു.)